ലാസ് വേഗസ്: യു.എസിലെ ലാസ് വേഗസില്‍ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 59 ആയി. കൂട്ടക്കുരുതിക്ക് അക്രമി സ്റ്റീഫന്‍ പഡക്കിനെ പ്രേരിപ്പിച്ച വസ്തുതയെന്തെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ക്രിമിനല്‍പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു.