Yang
Caption
ബെയ്ജിങ്: ഗുരുതരമായ മസ്തിഷ്‌ക അര്‍ബുദത്തെത്തുടര്‍ന്ന് ചൈന തടവില്‍നിന്ന് മോചിപ്പിച്ച എഴുത്തുകാരന്‍ യാങ് ടോങ്യാന്‍ (56) ചൊവ്വാഴ്ച അന്തരിച്ചു. അട്ടിമറിശ്രമം ആരോപിച്ച് തടവിലാക്കിയിരുന്ന ഇദ്ദേഹത്തെ 11 വര്‍ഷത്തിനുശേഷം ഓഗസ്റ്റ് 23-നാണ് വിട്ടയച്ചത്. മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലാണ് ഇദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്.

സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുന്നെന്നാരോപിച്ച് ദീര്‍ഘകാലം തടവിലിട്ട്, ആരോഗ്യം മോശമാകുമ്പോള്‍ പുറത്തുവിട്ടശേഷം മരിക്കുന്ന ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പുതിയ പേരാണ് യാങ്ങിന്റേത്. കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് മോചിപ്പിച്ച നൊബേല്‍ സമ്മാനജേതാവ് ലിയു സിയാബോ ജൂലായില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ലിയു സിയാബോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സന്ദര്‍ശിക്കാനെത്തുന്ന സമയത്താണ് യാങ്ങിന്റെ മരണം.

സര്‍ക്കാര്‍വിരുദ്ധ ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിന് 2006-ലാണ് യാങ്ങിനെ തടവിലാക്കിയത്. 'പ്രതിവിപ്ലവകരമായ' കുറ്റകൃത്യങ്ങള്‍ക്ക് പത്തുവര്‍ഷത്തോളം തടവനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. പെന്‍ അമേരിക്കയുടെ 'ഫ്രീഡം ടു റൈറ്റ്' പുരസ്‌കാരം 2008-ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.