ലണ്ടന്‍: പൊതുതിരഞ്ഞെടുപ്പ് ജൂണ്‍ എട്ടിന് നടത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ ആഹ്വാനത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ.
 
പതിമ്മൂന്നിനെതിരേ 522 വോട്ടുകള്‍ക്കാണ് ഇതുസംബന്ധിച്ച ഉപക്ഷേപം പാര്‍ലമെന്റില്‍ പാസായത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലേക്ക് രാജ്യം കടക്കുംമുമ്പ് തിരഞ്ഞെടുപ്പുനടക്കുമെന്ന് ഉറപ്പായി.

2020-ലാണ് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് കരുത്തുപകരാന്‍ നേരത്തേയുള്ള തിരഞ്ഞെടുപ്പ് ഉപകരിക്കുമെന്ന മേയുടെ വാദം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു.