ഈസ്റ്റർ ദിനത്തിൽ രുചിയും മ്യൂസിക് ബ്രദേഴ്‌സും
ഈസ്റ്റർ ദിനത്തിൽ ഞായറാഴ്ച രാവിലെ 10.30ന് ‘ഈസ്റ്റർ രുചി’ എന്ന പ്രത്യേക ഈസ്റ്റർ പരിപാടി കാണാം. ഉച്ചയ്ക്ക് 1.30നും പുനഃസംപ്രേഷണം ഉണ്ടാകും. രാത്രി 9.30ന് അൽഫോൺസും സംഗീതജ്ഞരായ സഹോദരന്മാർ ജോമോൻ, കെ.ജെ. പോൾസൺ, കിബോർഡിസ്റ്റ് മനോജ് എന്നിവരുമായുള്ള സംഗീതപരിപാടിയാണ്‌.

സാത്താൻസേവയും മലയാളിയും
സാത്താൻ സേവ, ആത്മാവിനെ വേർപ്പെടുത്തൽ, പരകായ പ്രവേശം തുടങ്ങി സാധാരണ മനുഷ്യർക്ക് മനസിലാകാത്ത കാര്യങ്ങൾ പലതും മലയാളിക്ക് ചുറ്റുമുണ്ട്. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും നല്ലൊരുഭാഗം ജനങ്ങളും ഇതിൽ വിശ്വസിക്കുന്നു. സ്വയം മാനസിക രോഗികൾ ആയി അഭിനയിച്ച് കുറ്റകൃത്യങ്ങൾ നടത്തുകയാണോ മലയാളി? 'ഞങ്ങൾക്കും പറയാനുണ്ട്' ഞായറാഴ്ച രാത്രി 7.30ന്. പുനഃസംപ്രേഷണം ചൊവ്വ വൈകിട്ട് 4.30നും വ്യാഴം രാവിലെ 9.30നും.