ആമി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന ചിത്രമാണ് ആമി. റീൽ ആൻഡ്‌ റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസും റോബൻ റോമ്പയും ചേർന്നാണ് ഈ ചിത്രം  നിർമിക്കുന്നത്. മഞ്ജുവാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. 
ബാല്യകാലങ്ങൾ നീലാഞ്ജന, ആഞ്ജലീന എന്നിവർ അവതരിപ്പിക്കുന്നു. പൃഥ്വിരാജ്, മുരളിഗോപി, അനൂപ് മേനോൻ, കെ.പി.എ.സി. ലളിത, വത്സല മേനോൻ, ജ്യോതികൃഷ്ണ, രസ്ന, അനിൽ നെടുമങ്ങാട്, ശശി, ശ്രീദേവി ഉണ്ണി, സേതുലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
റഫീഖ് അഹമ്മദ്, ഗുൽസാർ (ഹിന്ദി) എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, തൗഫീഖ് ഖുറേഷി (ഹിന്ദി) എന്നിവർ ഈണം പകരുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. 

അവരുടെ രാവുകൾ
അജയ് എന്റർടൈൻമെന്റിന്റെ ബാനറിൽ അജയ് കൃഷ്ണ നിർമിച്ച് ഷാനിൽ മുഹമ്മദ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  അവരുടെ രാവുകൾ. സോപാനം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ആസിഫ് അലി, വിനയ് ഫോർട്ട്, ഹണിറോസ്, ഉണ്ണി മുകുന്ദൻ, മുകേഷ്, നെടുമുടി വേണു, അജു വർഗീസ്, ലെന, വിലാന, കൊച്ചുപ്രേമൻ, സുധി കോപ്പ, പ്രശാന്ത് അലക്സാണ്ടർ, രമാദേവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങൾ  ഹരിനാരായണൻ, സിബി പടിയറ, അനു എലിസബത്ത് ജോസ്. സംഗീതം-ശങ്കർശർമ. 


അമീൻ സംഗീത് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമീൻ സുറാനി, സംഗീത് ശിവൻ എന്നിവർ നിർമിച്ച് കുക്കു സുരേന്ദ്രൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഇ. മലയാളത്തിലെ മുൻനായിക ഗൗതമി മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആഷിക് അമീർ, ബാലാജി ജയരാമൻ, സെയ്ൻ ഡേവിഡ്, കല്യാണി, മീരാ നായർ എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. സത്യജിത്ത്, അഞ്ജലി നായർ, കലേഷ് എന്നിവരുമുണ്ട്. 
കഥ, തിരക്കഥ-സോഹൻ  ബജാജ്, കെ. ഹരികുമാർ. സംഭാഷണം-അൻവർ ഹുസൈൻ, ദീപു മാത്യു. വിനായക്, നിധീഷ് മാധവ് എന്നിവരുടെ വരികൾക്ക് രാഹുൽരാജ് ഈണം പകരുന്നു. 

ലക്ഷ്യം
ജിത്തു ജോസഫിന്റെ തിരക്കഥയിൽ അൻസാർഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്ഷ്യം. ജെ.ടി. ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറിൽ ജിത്തു ജോസഫ്, ജോയ് തോമസ് ശക്തികുളങ്ങര, ടെജി മണലേൽ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ബിജു മേനോനും ഇന്ദ്രജിത്തുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവദയാണ്‌ നായിക. ഷമ്മി തിലകൻ, കിഷോർ സത്യ, മഹേഷ് ബാലാജി, സുധികോപ്പ, ടോഷ്, കൂട്ടിക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്. സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ ഈണം പകരുന്നു.