മേടം
(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)
ആരോഗ്യകാരണങ്ങളിൽ ശ്രദ്ധവേണം. പ്രതിബന്ധങ്ങളേതും തരണംചെയ്യാൻ മനക്കരുത്തുണ്ടാകും. ശത്രുക്കൾ അടിയറവുപറയും. സുദിനം-23

 എടവം
(കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) 
സന്താനസൗഭാഗ്യം അനുഭവിക്കും. വിവാഹാദികാര്യങ്ങളിൽ തീരുമാനമുണ്ടാകും. വാഹനം ഓടിക്കുന്നത്‌ ശ്രദ്ധയോടെ വേണം. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ വർത്തിക്കും. സദ്ദിനം-23.

 മിഥുനം
(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)
മനഃസന്തോഷം അനുഭവിക്കും. കഫജന്യമായ രോഗങ്ങളെ കരുതണം. കലാരംഗത്തെ പ്രവർത്തനം പുരോഗതിപ്രാപിക്കും.
നല്ലദിനം-24

 കർക്കടകം
(പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) 
വിദ്യാഭ്യാസകാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. സർക്കാരുമായുള്ള ഇടപാടുകൾ അനുകൂലമാകും. ധനപരമായി അത്രഗുണമുള്ള കാലമല്ല. ഭാഗ്യദിനം-24

ചിങ്ങം
(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) 
സഹപ്രവർത്തകരുടെ സഹായം നിർണായകമായി ഭവിക്കും. വിദേശയാത്രാമോഹം സഫലമാകാനിടയുണ്ട്‌. ഗൃഹനിർമാണകാര്യത്തിൽ അനുകൂലകാലമാണ്‌. ഇഷ്ടകാര്യദിനം-23.

 കന്നി
(ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) 
പരീക്ഷകളിൽ വിജയിക്കും. യാത്രാകാലം ശ്രദ്ധാപൂർവമായിരിക്കണം. ചില ദുഃസ്വപ്നങ്ങൾ മനസ്സിനെ തളർത്താനിടയുണ്ട്‌.  കാമ്യഫലദിനം-23.

 തുലാം
(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) 
കാർഷികരംഗത്ത്‌ ഗുണാനുഭവമുണ്ടാകും. പോലീസ്‌-മിലിറ്ററി മേഖലയിലുള്ള ജോലി പ്രശംസിക്കപ്പെടും. സമ്പദ്‌ഘടന ഗുണമായി ഭവിക്കും. ശുഭദിനം-24.

വൃശ്ചികം
(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) 

കഫജന്യ രോഗങ്ങളെ കരുതേണ്ടതാണ്‌. പ്രവർത്തനമേഖലയിൽ അഭിവൃദ്ധിയുണ്ടാകും.  പ്രതിസന്ധികളെ തന്മയത്വത്തോടെ പരിഹരിക്കും. ഗുണദിനം-24.

ധനു
(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) 
തീർഥയാത്രാദികൾക്ക്‌ പദ്ധതിയിടും. സന്താനപരമായ കാര്യങ്ങൾ അനുകൂലത്തിൽ വരും. ഇടപെടുന്ന കാര്യങ്ങൾ വിജയിക്കും. അനുകൂല ദിനം-23.

മകരം
(ഉത്രാടത്തിന്റെ 
ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) 
പ്രായേണ പ്രയത്നത്തിനനുസരിച്ച്‌ ഫലാനുഭവം ഉണ്ടാകും. അത്യധികം ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കും. ഗൃഹനിർമാണാദിവിഷയങ്ങൾക്ക്‌ അനുകൂലകാലമാണിത്‌. ഉത്‌കൃഷ്ഠദിനം-23.

കുംഭം
(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) 

കാലദോഷം ഉണ്ടെന്ന്‌ മനസ്സിലാക്കി പ്രവർത്തിച്ചാൽ വലിയ ദോഷമില്ലാതെ കഴിച്ചുകൂട്ടാം. ഈശ്വരപ്രാർഥന വേണം. കർമരംഗത്തും പ്രതിസന്ധികൾ ഉണ്ടാവാനിടയുണ്ട്‌. മഹിതദിനം-25.

 മീനം
(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
മേലുദ്യോഗസ്ഥന്മാരുടെ അഭിനന്ദനത്തിനു പാത്രമാകും. ധനസ്ഥിതി അനുകൂലമാകും. കുടുംബത്തിൽ സ്വസ്ഥതയുണ്ടാകും. ശ്രേഷ്ഠദിനം-25.