തിരുവനന്തപുരം: മൂന്നാറില്‍ കുരിശുപൊളിച്ചശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മികരോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലത്ത് 144 പ്രഖ്യാപിച്ചശേഷമാണ് കുരിശു പൊളിച്ചത്.

ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളമാണ്. വന്‍കിട കൈയേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശുപൊളിക്കല്‍ നാടകം.

കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവില്‍ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.