കോട്ടയം: ദേശീയ കര്‍ഷക ഏകോപനസമിതി യോഗം 21ന് മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍ തുടങ്ങും. 23ന് ഉച്ചകഴിഞ്ഞു രണ്ടിന് തിരുനക്കര പഴയ പോലീസ്സ്‌റ്റേഷന്‍ മൈതാനത്ത് കര്‍ഷകമുന്നേറ്റ പ്രഖ്യാപനസമ്മേളനത്തില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ക്കു സ്വീകരണം നല്‍കും. ഗാന്ധിമാര്‍ഗ സര്‍വോദയ നേതാവ് അമര്‍നാഥ് ഭായ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകസംഘടനകള്‍ക്ക് അവസരമുണ്ട്. വിവരങ്ങള്‍ക്ക്: 9447347230.