മംഗളൂരു: പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഉപദേശക കമ്മിറ്റി അംഗമായ വിവാദ സ്വാമിനി സാധ്വി സരസ്വതി. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ ഗണ്യമായി കുറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ലൗ ജിഹാദെന്നും അവര്‍ പറഞ്ഞു. ഉഡുപ്പി പര്‍ക്കലയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
 
ബീഫ് തിന്നുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഗോവ ഹിന്ദുസംഗമത്തില്‍ പ്രസംഗിച്ച് വിവാദം സൃഷ്ടിച്ചയാളാണ് മധ്യപ്രദേശുകാരിയായ സ്വാമിനി സരസ്വതി. ചൈനീസ് നിര്‍മിത വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദീപാവലിക്ക് പടക്കം വരെ ചൈന കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. യത്ഥാര്‍ഥ രാജ്യസ്‌നേഹികള്‍ ചൈനാ നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.