വ്യവസായങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' നിയമം കൊണ്ടുവന്നത്. ഉദ്യോഗസ്ഥരുടെ മനോഭാവം മാറിയില്ലെങ്കില്‍ തടസ്സങ്ങള്‍ നിലനില്ക്കും.
കേരളത്തിലെ സര്‍വീസ് മേഖല പൂര്‍ണമായും അഴിമതിമുക്തമാണെന്ന് പറയാനാവില്ല. അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായി ഇടപെടണം. താഴേത്തട്ടില്‍ വില്ലേജ് ഓഫീസുവരെ അഴിമതി മുക്തമാകണം.
ഓഫീസുകളില്‍ വൈകിയെത്തുന്നതും നേരത്തേ പോകുന്നതും പതിവാക്കിയവരെ വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ സംഘടനകളൊന്നും ഇതിനെ അംഗീകരിക്കില്ലെന്നും വകുപ്പുമേധാവികള്‍ മനസ്സിലാക്കണം -അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്ല അവസരമാണ് ഈ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പറഞ്ഞു.
തിരുവനന്തപുരം: ഭരണത്തിന് വേഗംകൂട്ടാന്‍ മുഖ്യമന്ത്രി വകുപ്പുമേധാവികളോടും ജില്ലാ കളക്ടര്‍മാരോടും നിര്‍ദേശങ്ങള്‍ തേടി. ഭരണനിര്‍വഹണത്തില്‍ ഇവര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.