അടിമാലി: വാട്‌സ് ആപ്പിലൂടെ സഹപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. അടിമാലി സ്റ്റേഷനിലെ എ.എസ്.ഐ. സന്തോഷ് ലാലിനെയാണ് ഇടുക്കി പോലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അടിമാലി പോലീസ് സ്റ്റേഷനിലെ തന്നെ ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന രീതിയില്‍ ജില്ലാ പോലീസ് മേധാവി ഉള്‍െപ്പടെയുള്ളവരുള്ള പോലീസ് വാട്്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റുകളിട്ടു എന്നാണ് പരാതി. വളരെ മോശമായ ട്രോളുകളും എസ്.സി.പി.ഒ.യ്‌ക്കെതിേര സന്തോഷ്‌ലാല്‍ പോസ്റ്റ് ചെയ്തതായി പരാതിയില്‍ പറയുന്നു.

അടിമാലി സി.ഐ. അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറി. വെള്ളിയാഴ്ച വൈകീട്ടാണ് നടപടി ഉണ്ടായത്.