ചെന്നൈ: പ്രമുഖ സംഗീതജ്ഞന്‍ ഇളയരാജയുടെ ജീവിതം ചിത്രീകരിക്കുന്ന ഡിജിറ്റല്‍ സിനിമ വരുന്നു.
 
ഡിജിറ്റല്‍ മീഡിയ കമ്പനികളായ അറേയും മൈഡ് ഷെയറും സംയുക്തമായാണ് ഈ സംരംഭത്തിനുപിന്നില്‍.
 
ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ് സിനിമ തയ്യാറാക്കുന്നത്. ഫെയ്‌സ്ബുക്ക് മുഖേന സിനിമകാണാന്‍ സാധിക്കും.
 
തന്റെ സംഗീതയാത്ര ഡിജിറ്റല്‍ മാര്‍ഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇളയരാജ പറഞ്ഞു.