rambhaചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചു. അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ഭര്‍ത്താവ് ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചര്‍ച്ചനടത്താന്‍ മദ്രാസ് ഹൈക്കോടതി അവരോട് നിര്‍ദേശിച്ചു.
 
കാനഡയിലെ വ്യവസായിയായ ഇന്ദിരാകുമാറിനും മക്കള്‍ക്കുമൊപ്പം ജീവിക്കുന്നതിന് കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബക്കോടതിയെ സമീപിച്ച രംഭ, പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ദിരാകുമാറും മക്കളും അമ്മയും ഹൈക്കോടതിയിലെത്തി. തനിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ലെങ്കില്‍ പ്രതിമാസം രണ്ടരലക്ഷം രൂപം ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ടു.
 
ഇതേത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചനടത്താന്‍ കോടതി നിര്‍ദേശിച്ചത്. 2010-ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും നാളുകളായി പിരിഞ്ഞുതാമസിക്കുകയാണ്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.