ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്തെമ്പാടും നടത്തിയ തിരച്ചിലില്‍ ആദായനികുതിവകുപ്പ് കണ്ടെത്തിയത് 4807 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം. ഇതില്‍ 112 കോടി രൂപ പുതിയനോട്ടുകളാണ്.

നവംബര്‍ എട്ടിനുശേഷം 1138 തിരച്ചിലുകള്‍ നടത്തി. നികുതിവെട്ടിപ്പും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് 5184 നോട്ടീസുകള്‍ നല്‍കി. ഇതോടൊപ്പംതന്നെ 609.39 കോടി രൂപ വിലമതിക്കുന്ന അനധികൃതസ്വത്തും കണ്ടെത്തി.

കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത്‌സമ്പാദനം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളന്വേഷിക്കാന്‍ ആദായനികുതിവകുപ്പ് 526 കേസുകള്‍ അന്വേഷണ ഏജന്‍സികളായ സി.ബി.ഐ.ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറി.