ഉദിച്ചുയര്‍ന്ന് പൂരം; മഴവില്ലായ് കുടമാറ്റം
തൃശ്ശൂര്‍: സൂര്യോദയം പോലെയായിരുന്നു തുടക്കം. ദേശദൈവങ്ങളുടെ വരവ് നപ്രഭാതമായി. മഠത്തിലെ വാദ്യപ്പൂരത്തില് ആവേശച്ചൂടേറി. ഇലഞ്ഞിച്ചോട്ടില്‍ ഉത്സാഹത്തിന്റെ ഉച്ചസ്ഥായി. സാന്ധ്യശോഭയിലെ കുടമാറ്റം മഴവില്‍വര്‍ണ്ണങ്ങള്‍ പകുത്തു. കൂട്ടപ്പൊരിച്ചിലിന്റെ.......
പൂരം കണ്ട് ഒഴുകിയങ്ങനെ...
തൃശ്ശൂര്‍:പൂരം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കൈക്കുഞ്ഞുങ്ങളുമായി... കുടുംബത്തോടെ... സുഹൃത്തുക്കളുമായി... ചിലര്‍ ആരെയും കൂട്ടാതെ... ചിലര്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനൊപ്പം കൂടി........
ഒരേ മനസ്സോടെ ഘടകപൂരങ്ങള്‍
തൃശ്ശൂര്‍: പടിഞ്ഞാറെ ഗോപുര നടയില്‍ അടിച്ച് തിമിര്‍ക്കുന്ന പാണ്ടിമേളം. ഓരോ മേളവും വീറുറ്റതാക്കുന്ന മേള കലാകാരന്മാര്. മേളത്തിന്റെയും കൊമ്പ് വിളികളുടെയും താളത്തിതെനാപ്പം ഉയര്‍ന്നു താഴുന്ന ആലവട്ടവും വെണ്‍ചാമരങ്ങളും. കൂടിയും കുറഞ്ഞും എഴുന്നെള്ളിയെത്തുന്ന ഗജവീരന്മാരും.......
കുടമാറ്റത്തിനുമുമ്പ് ആന അനുസരണക്കേട് കാട്ടി
തൃശ്ശൂര്‍: കുടമാറ്റത്തിനുമുമ്പ് തെക്കേനടയില്‍ ആന അനുസരണക്കേട് കാട്ടിയത് തിരുവമ്പാടി വിഭാഗത്തില്‍ പരിഭ്രാന്തി പടര്‍ത്തി. സമ്മര്‍ദ്ദത്തിലായ പാപ്പാന് അപസ്മാരം വന്നതോടെ പോലീസ് ഇടപെട്ട് ആനയെ മാറ്റിനിര്‍ത്തി. 14 ആനകളുമായാണ് തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങിയത്........
പൂരം സുരക്ഷയ്ക്ക് സംസ്ഥാന ദുരന്തനിവാരണസേനയും
തൃശ്ശൂര്‍:സംസ്ഥാന ദുരന്തനിവാരണസേനയുടെ 40 പേരടങ്ങുന്ന ഒരു പ്ലാറ്റൂണ്‍ നഗരത്തിലെത്തി. പ്രത്യേകം പരിശീലനം സിദ്ധിച്ച പോലീസ് അംഗം കമാന്‍ഡന്റ് സി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം തൃശ്ശൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എ.ഡി.ജി.പി.മാരായ ഡോ. ബി. സന്ധ്യയുടെയും.......
രോഗങ്ങള്‍ക്കിടയിലും രാമഭദ്രന് മോഹസാഫല്യം
ശരീരത്തിലെ മുറിവുകള്‍ നല്കുന്ന വേദനയ്ക്കിടയിലും പതിവു തെറ്റാതെ ദൗത്യം നിറവേറ്റാനായ സംതൃപ്തിയുണ്ടായിരുന്നു രാമഭദ്രന്റെ മുഖത്ത്. അസ്വസ്ഥതകള്‍ക്കിടയിലും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി അവന് അനുസരണയോടെ നടന്നു. തളര്‍ച്ച മാറാത്ത തുമ്പിക്കൈ നിലത്തൂടെ ഇഴച്ച്.......
ഉച്ചവെയിലിനെ നറുനിലാവാക്കി പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്
തൃശ്ശൂര്‍:നട്ടുച്ചയുടെ തീച്ചൂടില്‍ ഭക്തരുടെ മനസ്സില്‍ കുളിര്‍മഴയായാണ് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളിയത്. ചെമ്പടയുടെ താളപ്പൊലിമയില്‍ കുടമാറ്റത്തിന്റെ വര്‍ണ്ണമേളം. ഗോപുരനടയില്‍ നിരന്ന പതിനാല് ആനകളുടെ നടുവിലേക്ക് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ്.......
മഠത്തില്‍വരവില്‍ പഞ്ചവാദ്യനിലാവ്
തൃശ്ശൂര്‍: മഠത്തില്‍വരവ് പഞ്ചവാദ്യം പൂനിലാവുപോലെ ഒഴുകി. പുറംചൂട് മറന്ന് പഞ്ചവാദ്യത്തിന്റെ ഉള്‍പ്പുളകങ്ങളിലേക്ക് ആസ്വാദകര്‍ കയ്യും മെയ്യും ഉപയോഗിച്ച് ആഴ്ന്നിറങ്ങി. കൂട്ടിക്കൊട്ടലുകളുടെ എണ്ണം പതിനെട്ടാക്കി കൂട്ടി പ്രമാണി അന്നമനട പരമേശ്വരമാരാര്‍ പഞ്ചവാദ്യപ്രേമികളെ.......
ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടിപ്പെരുമഴ
തൃശ്ശൂര്‍:വടക്കുംനാഥസന്നിധിയിലെ ഇലഞ്ഞിത്തറച്ചുവട്ടില്‍ പാണ്ടിമേളം പെരുമഴ പെയ്യിച്ചു. ഉച്ചച്ചൂടിന്റെ തീക്ഷ്ണത മേളത്തിന്റെ പെരുമഴയില്‍ ഇല്ലാതായി. കൈവിരല്‍ത്തുമ്പില്‍ താളങ്ങള്ക്കോര്ത്തും ശരീരമിളക്കിയും ആസ്വാദകര്‍ മേളത്തോടൊപ്പം ചേര്‍ന്നു. പാണ്ടിയുടെ.......
സാന്ധ്യശോഭയില്‍ കുടമാറ്റം
തൃശ്ശൂര്‍: തെക്കേനടയില്‍ ആദ്യം മിഴിതുറന്നത് ആലവട്ടങ്ങളാണ്. ആര്‍പ്പുവിളികളോടെ ആള്‍ക്കടല്‍ എതിരേറ്റു. പൂമാലയണിഞ്ഞ്, മണിമാലകളേന്തിയ പാറമേക്കാവ്പത്മനാഭന് ഗോപുരം കടന്നപ്പോള്‍ പൂരക്കടലിളകിമറിഞ്ഞു. ദേശം കടന്നെത്തിയ പൂരപ്രേമികള്‍ അതിലലിഞ്ഞുചേര്‍ന്നു. ഇലഞ്ഞിത്തറമേളത്തിന്.......
വിലാസമില്ലാത്ത ആഘോഷക്കാര്‍
തൃശ്ശൂര്‍: മൂത്ത സഹോദരന് ഡല്‍ഹിയിലെ ഒരു ബഹുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നാള് അവസാനിച്ചതാണ് ബിഹാറുകാരനായ സുരേന്ദറിന്റെ പഠനം... ഐഡിയില്ലാത്തവന്റെ മരണമായതിനാല്‍ യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചില്ല... കുടുംബത്തിന്റെ എല്ലാ ബാധ്യതകളും.......
പൂരനിറവില് തൃശ്ശൂര്‍
തൃശ്ശൂര്‍: നഗരമാകെ പൂരപ്രഭയില്‍ . വടക്കുംനാഥന്റെ മുറ്റത്ത് ഇലഞ്ഞിത്തറമേളത്തിന് കൊട്ടുയര്ന്നു. നടവഴിയിലും ഇടവഴികളിലും ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇടച്ചങ്ങലയുടെ കിലുക്കവുമായി ഒരുങ്ങിയെത്തിയ കൊമ്പന്മാരും സുകൃതം ചെയ്ത വിരലുകള്‍.......
ആ തിമില ഇന്നും താളമിടും, നൂറ്റാണ്ടിന്റെ പൂരം ഓര്‍മ്മയില്‍
തൃശ്ശൂര്‍:നൂറോളം വര്‍ഷത്തെ പൂരം പഞ്ചവാദ്യത്തിന്റെ കൂട്ടിക്കൊട്ടലും താളവട്ടങ്ങളും കയ്യേറ്റ ഈ തിമില ഇത്തവണയും പൂരത്തിനുണ്ട്. മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് 60 വര്‍ഷം പ്രാമാണികത്വം വഹിച്ച അന്നമനട അച്യുതമാരാരുടെ തിമിലയിലാണ് ശിഷ്യന് പരയ്ക്കാട് തങ്കപ്പമാരാര്‍.......
തൃശ്ശൂര്‍ പൂരവും ശബ്ദസിനിമയും തമ്മില്‍
ചേര്‍ത്തല: മലയാളിക്കുമുന്നില്‍ ആദ്യ ശബ്ദ ചലച്ചിത്രമെത്തിയതും തൃശ്ശൂര്‍ പൂരവുമായി എന്താണ് ബന്ധം? മലയാള ചലച്ചിത്ര ചരിത്രത്തില്‍ മലയാളികള്‍ ശബ്ദിക്കുന്ന സിനിമ കണ്ടതിന്റെ എണ്‍പതാം വാര്ഷികമെന്നതിനെ വിശേഷിപ്പിക്കാം. 1932 ലെ തൃശ്ശൂര്‍ പൂരത്തിന് പൂരപ്പറമ്പില്‍.......
പൊരിവെയിലില്‍ പൂരം കാണുമ്പോള്‍
തൃശ്ശൂര്‍: പൂരത്തിന്റെ ആവേശം നിറയ്ക്കുന്ന പ്രധാന ചടങ്ങുകളെല്ലാം പകലാണ്. നാല്പത് ഡിഗ്രിക്ക് മുകളില്‍ പൊള്ളുന്ന ചൂടില്‍ നിന്നാണ് പൂരാഘോഷം. ഘടക പൂരങ്ങള്‍ എത്തുന്നതിനൊപ്പം സൂര്യനും തലയ്ക്ക് മുകളിലെത്തും. തൊഴിലിടങ്ങളില്‍ പോലും നിയന്ത്രണമുള്ള 12 മുതല്‍ മൂന്നുവരെയുള്ള.......
പൂര സമ്മാനമായി സിറ്റി ബസ് സര്‍വീസും ഇ-ടോയ്ലറ്റുകളും
തൃശ്ശൂര്‍: നഗരം പൂരത്തിനായി ഒരുങ്ങുമ്പോള്‍ അധികൃതരുടെ സമ്മാനമായി സിറ്റി ബസ് സര്‍വീസ് അതിന്റെ കന്നി ഓട്ടം തുടങ്ങി. ഒപ്പം ജില്ലയിലെ ആദ്യ ഇ-ടോയ്ലറ്റ് ശക്തന്‍സ്റ്റാന്‍ഡില്‍ പൂരത്തലേന്ന് പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി ബസ് സര്‍വീസിന്റെ ആദ്യയാത്ര മന്ത്രി സി.എന്‍........
പൂരവീഥി തുറന്ന് നെയ്തലക്കാവിലമ്മ
തൃശ്ശൂര്‍:തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും, പിന്നെ പൂരത്തിന്റെ എണ്ണം പറഞ്ഞ പല ആഘോഷങ്ങള്‍ക്കുമെല്ലാം വഴിതുറന്ന് നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നു. കുത്തുവിളക്കിന്റെ പിന്നില്‍ കൊട്ടിക്കയറിയ മേളത്തിനു മുന്നിലായി കാളകുത്ത്.......
ആനകള്‍ അണിനിരന്നു; ചമയക്കാഴ്ചകള്‍ പാതിരാവുവരെ
തൃശ്ശൂര്‍: ഉച്ചവെയിലിന്റെ ചൂടാറിയപ്പോഴേയ്ക്കും തേക്കിന്‍കാട്ടില്‍ ആനകളെത്തിത്തുടങ്ങി. കുളിച്ച് കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തിരുവമ്പാടിയുടെ ഗജവീരന്മാരാണ് സി.എം.എസ്. സ്കൂളിനു മുന്നിലെ തേക്കിന്‍കാട് ഭാഗത്ത്.......
പൂരനഗരി നിരീക്ഷിക്കാന്‍ 56 ക്യാമറകള്‍
തൃശ്ശൂര്‍: 24 മണിക്കൂറും പൂരനഗരി നിരീക്ഷിക്കാന്‍ ക്യാമറകള്‍ സജ്ജമായി. പൂരവും പൂര നഗരിയും ജനങ്ങളുമെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. പോലീസിനുപുറമേ പൂരം കമ്മിറ്റിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ്.......
പൂരം വരും വഴി
കത്തുന്ന വെയിലിനെ പേടിച്ച് പൂരം കാണാതിരിക്കാന്‍ പറ്റ്വോ? എത്രനാള്‍ കൂടിയ കാത്തിരിപ്പാണ്. വെയിലും പൊടിക്കാറ്റും രാത്രിയും ആളുകളുടെ തിങ്ങിക്കൂടലുമൊന്നും ഇനി തൃശ്ശൂരിലെത്തുന്നവര്ക്ക് വിഷയമല്ല. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകള്‍ ഒഴുകിയെത്തുമ്പോള്‍.......
മാനത്ത് നിറക്കൂട്ട്
ഒച്ചസൂര്യന് കത്തിയൊഴിഞ്ഞ മാനത്ത് വീണ്ടും വര്‍ണ്ണവും വെളിച്ചവും ശബ്ദങ്ങളോടൊപ്പം വിരിഞ്ഞു. കാത്തുനിന്ന പുരുഷാരത്തിന്റെ മുഖത്തും വെടിക്കെട്ടിന്റെ അതേ തിളക്കം. സാമ്പിളിനായി കാത്തുനിന്നതിന്റെ എല്ലാ മടുപ്പുകളും ആദ്യത്തെ ശബ്ദഘോഷത്തില്തന്നെ അലിഞ്ഞുപോയി. പൂരം.......
രാജന്റെ 'ആന'യും പൂരത്തിന്
പലതരം മരങ്ങള്‍ ചേര്‍ത്തുവച്ച് നടുവില്പ്പുരയ്ക്കല് രാജന് നിര്‍മ്മിച്ച ആനയും ഇത്തവണ പൂരത്തെ വരവേല്‍ക്കും. പാറമേക്കാവിന്റെ പ്രധാന കാഴ്ചസ്ഥലങ്ങളിലൊരിടത്താകും മരയാനയുടെ സ്ഥാനം. രാജന് അഞ്ചുവര്‍ഷമായി പലതരം ആനകളെ നിര്‍മ്മിക്കുന്നു. ഒമ്പതേമുക്കാല് അടിയുള്ള.......
പെരുവനത്തിന്റെ പൂരപ്പെരുമ
പൂരക്കാലമായാല്‍ പെരുവനത്ത് തട്ടകം തപസ്സിലാകും. തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങളുടെ തകൃതി ഈ നാട്ടിലും കാണാം. ഒരു തികഞ്ഞ പൂരത്തിന് വേണ്ട സകലതും പെരുവനം തട്ടകത്തിലുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂര്‍ ദേശത്തിന്റെ പൂരം മുടങ്ങിയപ്പോള്‍.......
രാമഭദ്രന് പൂരം കൂടണം; കരുത്തായി ക്ഷീരബലയും നവരക്കിഴിയും
തൃശ്ശൂര്‍: തളര്‍ച്ച മാറിത്തുടങ്ങിയ തുമ്പിക്കൈ എണ്ണത്തോണിയിലിട്ട് നവരക്കിഴിയും ക്ഷീരബലയുംകൊണ്ട് വീണ്ടും പൂരത്തിനൊരുങ്ങുകയാണ് തിരുവമ്പാടി രാമഭദ്രന്. തിരുവമ്പാടി ഭഗവതിയെ മഠത്തിനു മുന്നില്‍വരെ എഴുന്നള്ളിക്കലാണ് പൂരത്തിന് രാമഭദ്രന്റെ ജോലി. പക്ഷെ ഇത്തവണ തുമ്പിക്കൈ.......
പൂരപ്പെരുമയില്‍ മുത്തശ്ശിക്കൂട്ടം
പൂരവിശേഷങ്ങള്‍ ടി.വി.യിലങ്ങനെ തകര്‍ക്കുകയാണ്. നഗരത്തിലും ജനം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. 'പൂരമടുത്താല് ഇതെന്തൊരു തിരക്കാപ്പോ! പണ്ടൊക്കെ പൂരദിവസം പോലും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ എന്തു സുഖായിട്ടാ പൂരപ്പറമ്പിലൂടെ നടന്നത്! നടുവിലാല്‍ ഇറക്കത്തില്‍.......
വീട്ടുമുറ്റത്തെ പൂരക്കാഴ്ച
വെടിക്കെട്ടിന്റെ നേരമായാല്‍ പേടിയുള്ള കുട്ടികളെല്ലാംകൂടെ അകത്തേക്കൊരോട്ടമാണ്. എല്ലാരേം ഏറ്റോം അറ്റത്തുള്ള ഒരു മുറിയിലാക്കി വാതിലടയ്ക്കും. പിന്നെ വെടിക്കെട്ട് തീര്‍ന്നേ ഇവരെ കാണാന്‍ കിട്ടൂ. വെടിക്കെട്ട് നമ്മുടെ തൊട്ടു മുന്നില്ത്തന്നെയായതു കൊണ്ട്.......
ഇങ്ങനെ കാണണം കേള്‍ക്കണം പൂരം
36 മണിക്കൂര്‍ നീളുന്ന തൃശ്ശൂര്‍ പൂരം മുഴുവന്‍ ഒരു പൂരംകൊണ്ട് കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ഒരേസമയം പല കാഴ്ചകളും കേള്വികളും പലയിടങ്ങളില്‍ നിറയുമ്പോള്‍ തിരഞ്ഞെടുപ്പ് അനിവാര്യമാകും. എങ്കിലും പ്രധാനപ്പെട്ട എല്ലാം കണ്ടും കേട്ടും ഇങ്ങനെ പൂരം കാണാം.
.......
തൃശ്ശൂര്‍പ്പൂര ഐതിഹ്യങ്ങള്‍
പെരുവനം പൂരത്തിന്റെ ഗരിമയുടെയും ആറാട്ടുപുഴ പൂരത്തിന്റെ ദൃശ്യഭംഗിയുടെയും എടക്കുന്നി പൂരത്തിന്റെ താളപ്പെരുമയുടെയും സമന്വയം... അതാണ് തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍പൂരത്തിന്റെ ആവിര്‍ഭാവം 'വേല'യെന്ന പ്രാചീന ക്ഷേത്രാനുഷ്ഠാനത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണ്.......
ലോങ് ഷോട്ടിലെ പൂരം
''നമുക്ക് എന്തൂട്ട് പൂരം, രണ്ട് പൂരംണ്ട്. അടുക്കള പൂരോം, പിന്നെ പകല്പ്പൂരോം''-തൃശ്ശൂരിലെ സ്ത്രീകളില്‍ കൂടുതല്‍ പേരും ഇങ്ങനെയാണ് പറയുക. കാഴ്ചയ്ക്കും കേള്‍വിക്കും ഒരാണ്ടിന്റെ ഓര്‍മ്മയാണ് പൂരം. അടുത്ത മേടത്തിലെ പൂരനാള്‍ വരെ കാത്തുവെയ്ക്കാന്‍ ഈ 36 മണിക്കൂര്‍ വിസ്മയം.......
ആനക്കാര്യങ്ങള്‍
കടലുപോലെ സുന്ദരവും നിഗൂഢവുമാണ് ആനയുടെ കാര്യങ്ങള്‍. കൊച്ചുകുട്ടികളുടെ ബുദ്ധിയും അനേകം ആളുകളുടെ ശക്തിയുമുള്ള ഈ ജീവി പൂരങ്ങള്‍ക്ക് മിഴിവേകുന്നു. ഇത്തരം ആനക്കാര്യങ്ങളിലേക്ക്... ഗജലക്ഷണം മധ്യഭാഗം താഴ്ന്ന് പൊന്തിനില്ക്കുന്ന തലക്കുനി, നിലത്ത് ചുരുട്ടി.......
വടക്കുംനാഥനെ വണങ്ങാനെത്തുന്ന ദേശക്കാര്‍
പൂരം വന്നെത്തുമ്പോള്‍ പുറപ്പാടുകള്‍ക്ക് ദേശങ്ങളില്‍ അരങ്ങൊരുങ്ങും. വടക്കുംനാഥനെ വണങ്ങാന്‍ തട്ടകത്തെ ദൈവങ്ങളോടൊത്ത് പുറപ്പെടാന്‍ മണ്ണും മനസ്സും ഒരുക്കും ഘടകപൂരങ്ങളിലെ ഗ്രാമങ്ങള്‍. ആനയും വാദ്യങ്ങളും ആര്‍പ്പുവിളികളുമായാണ് ഗ്രാമങ്ങള്‍ വടക്കുംനാഥനെ.......
കേരളത്തിലെ പൂരക്കാലത്തെക്കുറിച്ച്
കന്നിമാസത്തിലെ തിരുവില്വാമല നിറമാലയിലാണ് ഒരു വര്‍ഷത്തെ ഉത്സവകാലത്തിനു നാന്ദി കുറിക്കുന്നത്. മേളക്കാരുടെയും ആനകളുടെയും ഒരുക്കവും ഇവിടെ തുടങ്ങുന്നു. എന്നാല്‍, അനേകം വേലകളും ഉത്സവങ്ങളും ഏകാദശിയും തൈപ്പൂയ്യങ്ങളും കഴിഞ്ഞ് മാസങ്ങള്‍ കടന്നാണ് പൂരക്കാലമെത്തുന്നത്........
കണ്ട പൂരം... കേട്ടതും
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍.......
തൃശ്ശിവപേരൂര്‍ പൂരഗാഥ
കാടില്ലാത്ത തേക്കിന്‍കാട് മേടമാസത്തില്‍ ചായമണിയും. പൂരംനാളില്‍ ചമയം ചാര്‍ത്തിയ ആനകള്‍ക്കു മീതെ കുടയുടെ വര്‍ണാകാശം വിരിയും. ഇത് തൃശ്ശൂരിന്റെ 'മാന'ത്തിന് കുടപിടിച്ച പൂരമാണ്. കുടയെത്ര മാറിയാലും നിലപാട് മാറാത്ത 'ശക്ത'ചരിതം. തേക്കിന്‍കാടി.ന്റ ജടയായ കാടുവെട്ടി.......
Photogallery
Videogallery