Mathrubhumi Portal
Mathrubhumi Logo
MAKE HOMEPAGE   I    ARCHIVES   I    GOOD NEWS   I    E-PAPER   I    ASTROLOGY   I    ENTERTAINMENT   I    TOURISM   I    HEALTH   I    EDUCATION   I    EVES

 
 
Date : July 04 2009
റെയില്‍ ബജറ്റ്‌: യാത്ര, ചരക്കുകൂലിയില്‍ വര്‍ധനയില്ല  View Video
 
ല്‍ യാത്ര, ചരക്കുകൂലിയില്‍ വര്‍ധനയില്ല
ല്‍ പോസ്റ്റോഫീസുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ്‌ വില്‌പന
ല്‍ 12 നോണ്‍സ്റ്റോപ്പ്‌ തീവണ്ടികള്‍
ല്‍ തത്‌കാല്‍ നിരക്ക്‌ 150 രൂപയില്‍ നിന്ന്‌ 100 രൂപയായി കുറച്ചു

More Photos


ന്യൂഡല്‍ഹി: യാത്രാ-ചരക്ക്‌ കൂലി വര്‍ദ്ധനവില്ലാതെ ജനപ്രിയമായ ഇളവുകളും പരിഗണനകളും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രി മമതാ ബാനര്‍ജി 2009-10 വര്‍ഷത്തെ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചു. റെയില്‍വേ വികസനത്തിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും എല്ലാ പ്രദേശങ്ങള്‍ക്കും ലഭ്യമാകണമെന്ന ആമുഖത്തോടെയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. എട്ട്‌ പുതിയ ട്രെയിനുകളും രണ്ട്‌ പുതിയ പാതകളുമാണ്‌ കേരളത്തിന്റെ പ്രധാന നേട്ടം.

പ്രധാന നിര്‍ദേശങ്ങള്‍

57 പുതിയ വണ്ടികള്‍

മദ്രസ വിദ്യാര്‍ഥികള്‍ക്ക്‌ യാത്രക്കൂലി ഇളവിന്‌ അര്‍ഹത,

കുറഞ്ഞനിരക്കില്‍ ഭക്ഷണവുമായി 'ജനതാഖാന' പദ്ധതി

50 റെയില്‍വേ സ്റ്റേഷനുകള്‍ ലോകിലവാരത്തിലേക്കുയര്‍ത്തും

375 സ്റ്റേഷനുകള്‍ മാതൃകാ സ്റ്റേഷനുകളാക്കും

വെയ്‌റ്റിങ്‌ ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക്‌ എസ്‌.എം.എസ്‌. വഴി വിവരങ്ങള്‍

200 പ്രധാനകേന്ദ്രങ്ങളില്‍ ടിക്കറ്റ്‌ വില്‌പനയ്‌ക്ക്‌

ഓട്ടോമാറ്റിക്‌ വെന്‍ഡിങ്‌ സംവിധാനംക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹ

50 മൊബൈല്‍ റെയില്‍ ടിക്കറ്റ്‌ വാനുകള്‍

ചരക്കുകടത്തിന്‌ കോള്‍ഡ്‌ സ്റ്റോറേജ്‌ സംവിധാനം

ദീര്‍ഘദൂരവണ്ടികളില്‍ ഡോക്ടറുടെ സേവനം

വികലാംഗര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി പ്രത്യേക കോച്ചുകള്‍

സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കമാന്‍ഡോ ബറ്റാലിയന്‍ ക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹ

വനിതാ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി വനിതാ കമാന്‍ഡോകള്‍

ഉയര്‍ന്ന ശേഷിയുള്ള എ.സി. ഡബിള്‍ഡക്കര്‍ തീവണ്ടികള്‍ തുടങ്ങും

മെട്രോ നഗരങ്ങളില്‍ തിരക്കേറിയ സമയത്ത്‌ ലേഡീസ്‌ സ്‌പെഷല്‍ തീവണ്ടികള്‍

റെയില്‍വേ ഭൂമിയില്‍ ഏഴ്‌ നഴ്‌സിങ്‌ കോളേജുകള്‍ ക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹക്ഷഷധറഹ

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളേജുകള്‍

2008-09ല്‍ റെയില്‍വേയുടെ അറ്റവരുമാനം 8,121 കോടി

യാത്രാസൗകര്യം കൂട്ടാന്‍ 1,102 കോടി വകയിരുത്തി,

എട്ട്‌ പുതിയ വണ്ടികള്‍

കേരളത്തിന്‌ നേട്ടം

നീണ്ട കാത്തിരിപ്പിനുശേഷം റെയില്‍വേബജറ്റില്‍
കേരളത്തിന്‌ പരിഗണന. എട്ട്‌ പുതിയ തീവണ്ടികള്‍, തിരുവനന്തപുരം, എറണാകുളം റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌, എറണാകുളം, പാലക്കാട്‌ സ്റ്റേഷനുകളില്‍ വിശാല വാണിജ്യസമുച്ചയങ്ങള്‍ എന്നിവ റെയില്‍വേമന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വേബജറ്റില്‍ സംസ്ഥാനത്തിന്‌ അനുകൂലമായ നിര്‍ദേശങ്ങളാണ്‌.

പുതിയ വണ്ടികള്‍

എറണാകുളം -ഡല്‍ഹി നോണ്‍സ്റ്റോപ്പ്‌ (ആഴ്‌ചയിലൊരിക്കല്‍)
ബിലാസ്‌പുര്‍-തിരുവനന്തപുരം -തിരുനെല്‍വേലി എക്‌സ്‌പ്രസ്‌ (ആഴ്‌ചയിലൊരിക്കല്‍) ഹാപ്പ-തിരുവനന്തപുരം-തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ്‌
(ആഴ്‌ചയില്‍ രണ്ടു തവണ) ഷൊറണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ബാംഗ്ലൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്‌ (ആഴ്‌ചയിലൊരിക്കല്‍) കോയമ്പത്തൂര്‍-
ഷൊറണൂര്‍ പാസഞ്ചര്‍ ഗോവ-എറണാകുളം (ആഴ്‌ചയില്‍ മൂന്നുതവണ)
മംഗലാപുരം- ആലപ്പുഴ- തിരുവനന്തപുരം

നീട്ടിയ വണ്ടികള്‍

ബാംഗ്ലൂര്‍ -മംഗലാപുരം പ്രതിദിനവണ്ടി കണ്ണൂര്‍ വരെ നീട്ടി തിരുവനന്തപുരം-എറണാകുളം ജനശതാബ്ദി ഇനി കോഴിക്കോട്‌ വരെ
എറണാകുളം-തിരുച്ചിറപ്പള്ളി വണ്ടി നാഗൂര്‍ വരെയാക്കി
ആഴ്‌ചയില്‍ മൂന്നുദിവസം സര്‍വീസ്‌
നടത്തുന്ന ചെന്നൈ- മംഗലാപുരം (2685/എല്‍686)
വണ്ടി ദിവസേനയാക്കുന്നു ഈ വണ്ടി ആഴ്‌ചയിലൊരിക്കല്‍ പുതുച്ചേരി വരെയും സര്‍വീസ്‌ നടത്തും

പുതിയ പാതയ്‌ക്കുള്ള നിര്‍ദേശം

എറണാകുളം-മധുര

എരുമേലി-പത്തനംതിട്ട- പുനലൂര്‍-തിരുവനന്തപുരം

മറ്റു പ്രധാനനേട്ടങ്ങള്‍

തിരുവനന്തപുരം, എറണാകുളം റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ തിരുവനന്തപുരം റെയില്‍വേ ആസ്‌പത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തും കൊല്ലം-പുനലൂര്‍ മീറ്റര്‍ ഗേജ്‌ പാത ബ്രോഡ്‌ഗേജാക്കും നിലവില്‍ നിര്‍മാണത്തിലുള്ള
മേല്‍പ്പാലങ്ങള്‍ക്ക്‌ കൂടുതല്‍ തുക




   
പ്രാദേശീക വാര്‍ത്തകള്‍

   
ഹോം
 വാരാന്തം
 മാതൃഭൂമി
 മുഖപ്രസംഗം
 ഫീച്ചറുകള്‍
 ആര്‍ക്കൈവ്‌സ്‌
 ലേഖനങ്ങള്‍
 
 

 
 
 
  About Us Contact Mathrubhumi Careers Feedback Advertisement Tariff