| |
|
|
| റബറിനും നാളികേര ഉത്‌പന്നങ്ങള്‍ക്കും ഗുണം കയറ്റുമതി മേഖലയ്‌ക്ക് പുതിയ ഇളവുകള്‍
|
| |
ന്യൂഡല്‍ഹി: കയറ്റുമതി മേഖലയ്‌ക്കും സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്ന മറ്റുമേഖലകള്‍ക്കും 500 കോടിയോളം രൂപയുടെ പുതിയ ആനുകൂല്യങ്ങളും ഇളവുകളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാമ്പത്തികമാന്ദ്യം മൂലം തകരാറിലായിരുന്ന കയറ്റുമതി മേഖല ഇപ്പോള്‍ ശുഭകരമായ മുന്നേറ്റത്തിലാണെങ്കിലും പുതിയ ആനുകൂല്യങ്ങളും ഇളവുകളും ഈ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനാണെന്ന് വാണിജ്യമന്ത്രി ആനന്ദ്‌ശര്‍മ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റബറിനും നാളികേര ഉത്‌പന്നങ്ങള്‍ക്കും പ്രയോജനം ലഭിക്കും.
റബര്‍, എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകളിലെ 112 പുതിയ ഉത്‌പന്നങ്ങളെ കയറ്റുമതി കേന്ദ്രീകൃത ഉത്‌പന്നങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി രണ്ട് ശതമാനം കയറ്റുമതി ഇളവ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷിക-പൂന്തോട്ട കൃഷിയന്ത്രങ്ങള്‍, തുന്നല്‍ യന്ത്രങ്ങള്‍ എന്നിവയുടെ ഭാഗങ്ങള്‍, നട്ടുകളും ബോള്‍ട്ടുകളും വാഷറുകളും തുടങ്ങി 113 പുതിയ ഉത്‌പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വരെയാണ് കയറ്റുമതി ഇളവ് ലഭിക്കുക. കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തോട് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തികമാന്ദ്യം കയറ്റുമതി മേഖലയെ കാര്യമായി ബാധിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തിരുന്ന രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമായിരുന്നു പ്രശ്‌നം. മാന്ദ്യത്തിന്റെ കാഠിന്യം കുറഞ്ഞെങ്കിലും കയറ്റുമതി മേഖലയ്‌ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായിട്ടില്ല. കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി മേഖലയെ പിന്തുണയേ്‌ക്കണ്ട ഘട്ടമാണിത് - അദ്ദേഹം വിശദീകരിച്ചു.
|
| |
|
|
|
|
|
 |
|
|
|
|
|
|
|