ലോകം മറക്കില്ല ഈ ദിനം, അമേരിക്കയും

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ഞായറാഴ്ച 15 വര്‍ഷം തികയുന്നു. 2001 സപ്തംബര്‍ 11-നാണ് ന്യൂയോർക്കിലെ വേള്‍ഡ് ട്രേഡ് സെന്റിലേക്ക് അല്‍ ഖ്വയ്ദ ഭീകരര്‍ വിമാനമിടിച്ചു കയറ്റിയത്. വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഓർമച്ചിത്രങ്ങൾ. 

 

 

 

word trade centre 2

2001 സെപ്റ്റംബര്‍ 11. തീവ്രവാദത്തിന്റെ തീവ്രത അമേരിക്കയും ലോകവും അറിഞ്ഞ ദിനം. അമേരിക്കയുടെ അഭിമാനസ്തംഭമായി തലയുര്‍ത്തി നിന്ന ന്യൂയോർക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ അല്‍ഖ്വെയ്ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കി

world trade center attack10

ലോകചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണവും ആക്രമണവും അമേരിക്കയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുമായിരുന്നു അത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്കൊപ്പം തകര്‍ന്നുവീണത് കരുത്തരെന്ന് കരുതിയിരുന്ന അമേരിക്കയുടെ അഭിമാനം കൂടിയാണ്.

 

world trade center attack9

ആക്രമണത്തില്‍ 2,750 പേര്‍ കൊല്ലപ്പെട്ടു. 75,000 പേര്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല

world trade center attack8

മൂവായിരത്തോളം ജീവനുകള്‍ കവര്‍ന്ന ആക്രമണത്തില്‍ നിന്ന് മുക്തിനേടാന്‍ അമേരിക്ക സമയമെടുത്തു. തങ്ങളുടെ പ്രധാന ശത്രു തീവ്രവാദമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. 

 

 

afganisthan

ഇതിനിടയില്‍ അഫ്ഗാനില്‍ അമേരിക്ക നടത്തിയ അധിനിവേശവും തുടര്‍ന്നുണ്ടായ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗമായി തീര്‍ന്നു.

isis

അഫ്ഗാന്‍ തകര്‍ന്നടിഞ്ഞുവെങ്കിലും തീവ്രവാദത്തെ തുടച്ചുമാറ്റുക അസാധ്യമായിരുന്നു. ഇന്ന് ലോകമെമ്പാടും പ്രധാന ഭീഷണിയായ ഐ.എസിന്റെ വളര്‍ച്ചയിലേക്കാണ് അത് നയിച്ചത്.

world trade center attack1
world trade center attack1
world trade center attack5

ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുപോരാടാന്‍ അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ബരാക് ഒബാമ ആഹ്വാനംചെയ്തിരിക്കുകയാണ്‌

world trade center attack4
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.