പ്രിയപ്പെട്ട ചിലത് മായുമ്പോള്‍....

കാലം നീങ്ങവെ പഴയതെും പ്രിയപ്പെട്ടവയായി മാറും..കാരണം പഴയമയ്ക്ക് എന്നും പത്തരമാറ്റ് തിളക്കമുണ്ട്..

പഴയകാലത്തെ ഒരു ഫോട്ടോ  കണ്ടാല്‍ മനസ്സിലേക്ക് ഒരുപാട് ഓര്‍മ്മങ്ങള്‍ വരും...പഴയ ഒരു സുഹൃത്തിനെ കണ്ടാല്‍ പിന്നെ ആ ദിവസം മുതല്‍ ആ കാലഘട്ടത്തിലായിരിക്കും നമ്മള്‍...നാട് വിട്ട് നഗരമേറിയാല്‍ പിന്നെ എല്ലാം ഗൃഹാതുരത ഉണര്‍ത്തുന്നതാകും...ഒരു ചായ കുടിക്കുമ്പോള്‍ ഓര്‍മ്മവരിക നാട്ടിന്‍പുറത്തെ ചായക്കടയില്‍ പത്രത്തിന്റെ ഓരോ താളും ചുറ്റുമിരിക്കുവര്‍ക്കൊപ്പം പങ്കിട്ട് നുണഞ്ഞ ചായയുടെ ചൂടാണ്. 

പശ്ചാത്തലത്തില്‍ റേഡിയോയില്‍ നിന്നും കേള്‍ക്കു പ്രാദേശിക വാര്‍ത്തയും.ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ചായക്കടകള്‍ സജീവമാണെങ്കിലും അതിന്റെ മുഖച്ഛായ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു. അടുപ്പിന് പകരം ഗ്യാസും പത്രത്തിന് പകരും മിക്കവരുടേയും കൈയില്‍ മൊബൈല്‍ഫോണുകളും ഇടംപിടിച്ചു കഴിഞ്ഞു. പിന്നെയും ഒരുപാട് വസ്ത്തുക്കളും രീതികളും പഴയത് എന്ന ചുരുക്കപട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു. അടുക്കളയില്‍ അമ്മ ഉപയോഗിച്ചിരുന്ന പല പാത്രങ്ങളും ഇന്ന് മച്ചില്‍ പൊടിപിടിച്ചിരിക്കുകയാണ്. 

പിച്ചള പാത്രങ്ങളും മുള കൊണ്ടുണ്ടാക്കിയ മുറവും, അമ്മിക്കല്ലും, ആട്ടുക്കല്ലും ...അങ്ങനെ ഒരു നീണ്ട നിര അടുക്കളയില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. കൃഷിയ്ക്കായി ഉപയോഗിച്ചിരു റബ്ബര്‍ കുട്ടയും മുളത്തൊപ്പിയും കണ്ടിട്ട് കുറേ നാളായി ...എല്ലാം പ്ലാസ്റ്റിക്ക് കുപ്പായമണിഞ്ഞ് തുടങ്ങി....ഓലയില്‍ എഴുത്താണിക്കൊണ്ട് രചിച്ച എന്റെ ജാതകം കണ്ടപ്പോള്‍ എന്റെ സുഹൃത്ത് അമ്പരുു...ഒരു കഷ്ണം പേപ്പറില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്നും പ്രിന്റ് എടുക്കാവുന്ന ഡിജിറ്റല്‍ ജാതകം മാത്രം കണ്ടിട്ടുളള പുത്തന്‍തലമുറക്ക് താളിയോല പരിചിതമല്ല....എല്ലാമെല്ലാം അന്യമാകുന്നുവോ നമുക്ക്? നമ്മുടെ പഴയ പ്രിയപ്പെട്ട പലതും നാം പുതിയ മാറ്റങ്ങള്‍ക്കായി എന്നേ മറന്നു കഴിഞ്ഞു...ഒരിക്കല്‍ കൂടി പഴമയുടെ വഴി നമുക്ക് താണ്ടാം..ഈ ചിത്രങ്ങളിലൂടെ..


എഴുത്ത്;ശാരിക.വി.

ചിത്രങ്ങള്‍: എന്‍.പി.ജയന്‍

NPJTRD0000-(22).jpg
NPJTRD0000-(23).jpg
NPJTRD0000-(24).jpg
NPJTRD0000-(25).jpg
NPJTRD0000-(26).jpg
NPJTRD0000-(27).jpg
NPJTRD0000-(28).jpg
NPJTRD0000-(29).jpg
NPJTRD0000-(30).jpg
NPJTRD0000-(31).jpg
NPJTRD0000-(32).jpg
NPJTRD0000-(33).jpg
NPJTRD0000-(34).jpg
NPJTRD0000-(35).jpg
NPJTRD0000-(36).jpg
NPJTRD0000-(37).jpg
NPJTRD0000-(38).jpg
NPJTRD0000.jpg
NPJTRD0001.jpg
NPJTRD0002.jpg
NPJTRD0003.jpg
NPJTRD0004.jpg
NPJTRD0005.jpg
NPJTRD0006.jpg
NPJTRD0007.jpg
NPJTRD0008.jpg
NPJTRD0009.jpg
NPJTRD0010.jpg
NPJTRD0011.jpg
NPJTRD0012.jpg
NPJTRD0013.jpg
NPJTRD0014.jpg
NPJTRD0015.jpg
NPJTRD0016.jpg
NPJTRD0017.jpg
NPJTRD0018.jpg
NPJTRD0019.jpg
NPJTRD0020.jpg
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.