രാജഗോപാലൻ നാട്ടുകൽ, മണ്ണാർക്കാട്‌

2014 ജൂലായ്‌ മാസത്തിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളപരിഷ്കരണം നടപ്പാക്കുകയുണ്ടായി. ആ കാലത്ത്‌ സർവീസിലുള്ളവരും പിന്നീട്‌ പെൻഷൻപറ്റിയവരുമായ കുറച്ചുപേർക്ക്‌ ഗ്രാറ്റ്വിറ്റിയിലും കമ്യൂട്ടേഷനിലും വർധനയുമുണ്ടായി. ഈ വർധനപ്രകാരം ഗ്രാറ്റ്വിറ്റി ഇനത്തിൽ 2,35,550 രൂപയാണ്‌ കിട്ടേണ്ടിയിരുന്നത്‌. നാമമാത്രമായ ഈ സംഖ്യ നാലുഗഡുവാക്കി നൽകുമെന്നാണ്‌ സർക്കാർ ഉത്തരവ്‌.
     ആദ്യത്തെ ഗഡുവിന്റെ സമയം കഴിഞ്ഞിട്ടും ഇതുവരെയും ട്രഷറിയിൽ പണമെത്തിയിട്ടില്ലെന്നാണ്‌ അധികൃതർ പറയുന്നത്‌. 
പെൻഷൻകാരുടെ നാമമാത്രമായ സംഖ്യപോലും ഇങ്ങനെ നാലുഗഡുവാക്കി തരേണ്ടതുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ഇങ്ങനെ കാലവിളംബം വരുത്തേണ്ടതുണ്ടോ? ഗ്രാറ്റ്വിറ്റിയും കമ്യൂട്ടേഷനും പെൻഷൻകാരുടെ മരണാനന്തര ആനുകൂല്യമാക്കി മാറ്റാനാണോ സർക്കാർ ഉദ്ദേശിക്കുന്നത്‌?