http://whos.amung.us/stats/readers/ufx72qy9661j/
ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ബംഗാള്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു
 
അടൂര്‍: ഇതരസംസ്ഥാനതൊഴിലാളികള്‍തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ ബംഗാള്‍യുവാവ് മരിച്ചു.
പശ്ചിമബംഗാള്‍ ജയപാല്‍ഗുഡി ജില്ലയില്‍ ഇക്ടിയസാല്‍വില്ലേജില്‍ ഹക്കിമിന്റെ മകന്‍ ധനേശ്വര്‍റോയിയാണ് (22) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെ അടൂര്‍ ടൗണിനുസമീപം ഓണം ഫെസ്റ്റ് നടക്കുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. കൂട്ടുകാര്‍ തമ്മിലുണ്ടായ സംഘട്ടനം തടയാനെത്തിയ ധനേശ്വറിന് തടിക്കഷണംകൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ധനേശ്വര്‍റോയി ശനിയാഴ്ച വെളുപ്പിന് അഞ്ചുമണിയോടെ മരിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചപോലീസ് അന്വേഷണം തുടങ്ങി.
 
പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തിരുവല്ല:
പമ്പാനദിയിലെ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരുമല കരുവേലില്‍ അഭിലാഷ് ഭവനില്‍ നാരായണന്‍ നായരുടെ മകന്‍ അഭിലാഷ് എന്‍.നായര്‍ (21) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് പരുമല ഉപദേശികടവിലാണ് സംഭവം. അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അഭിലാഷ് മുങ്ങിത്താഴുകയായിരുന്നു.
ചെങ്ങന്നൂരില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി അഭിലാഷിനെ കരയ്‌ക്കെടുത്തു. ഉടന്‍തന്നെ പരുമലയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കോയമ്പത്തൂരില്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥിയാണ് അഭിലാഷ്. അമ്മ: ഗീത. സഹോദരങ്ങള്‍: അജിത, വിജിത. ശവസംസ്‌കാരംപിന്നീട്.
 
കമലാക്ഷിയമ്മ
പന്തളം: മുളമ്പുഴ അമ്പാട്ടുവീട്ടില്‍ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ(85) അന്തരിച്ചു.മക്കള്‍: ശാന്തകുമാരി, ചന്ദ്രികാഭായി, രവികുമാര്‍, പരേതരായ ശ്രീധരന്‍നായര്‍ ഹരികുമാര്‍. മരുമക്കള്‍: ശാന്തമ്മ, തങ്കമണി, ശശികല, പരേതനായ സദാശിവന്‍പിള്ള. ശവസംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍.
 
ഏലിയാമ്മ
റാന്നി: തേവര്‍വേലില്‍ റ്റി.കെ. വര്‍ഗീസിന്റെ (ജോര്‍ജുകുട്ടി)ഭാര്യ ഏലിയാമ്മ(തങ്കമ്മ-52) അന്തരിച്ചു. നെല്ലിക്കമണ്‍ ഇളപ്പേല്‍ കുടുംബാംഗമാണ്. മകന്‍: ജിതിന്‍. മരുമകള്‍: ലെസ്ലി. ശവസംസ്‌കാരം ചൊവ്വാഴ്ച 12.30ന് ക്രിസ്‌തോസ് മര്‍ത്തോമ്മാപള്ളിസെമിത്തേരിയില്‍.
 
ചെല്ലമ്മ
അടൂര്‍: പന്നിവിഴ പുലിക്കൂട്ടംവിളയില്‍ വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ ചെല്ലമ്മ (94) അന്തരിച്ചു. മക്കള്‍: പരേതയായ വിജയമ്മ,സരസമ്മ, രവീന്ദ്രന്‍, സുഗദമ്മ (മണി), വിദ്യാധരന്‍. മരുമക്കള്‍: പരേതനായ ചന്ദ്രശേഖരന്‍, ചെല്ലപ്പന്‍, ലത, പരേതനായ ശിവരാജന്‍, രജൂല. ശവസംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.
 
ബിനു
ചുങ്കപ്പാറ: കൊച്ചുഴത്തില്‍ ബിനു(39) അന്തരിച്ചു. ഭാര്യ: സുനു മഞ്ഞാടി കാവുങ്കത്തറ കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ബെറ്റി, ബെറ്റ്‌സി. ശവസംസ്‌കാരം തിങ്കളാഴ്ച10.30ന് നാരകത്താനി ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.
 
ശങ്കരനാരായണന്‍
കുളത്തൂര്‍: മഠത്തില്‍ ശങ്കരനാരായണന്‍ (67) അന്തരിച്ചു. ഭാര്യ: പൊന്നമ്മ, കുമ്പഴ വട്ടക്കുളഞ്ഞികാലായില്‍ കുടുംബാംഗമാണ്. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമകള്‍: സുസ്മിത. ശവസംസ്‌കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.
 
പി.കെ.രാജശേഖരന്‍.
കോഴിമല: പുത്തേട്ട് പി.കെ രാജശേഖരന്‍ (63)അന്തരിച്ചു.ഓതറ ചെറുകര കുടുംബാംഗമാണ്. ഭാര്യ: മല്ലപ്പള്ളി പേവേലില്‍ കുടുംബാംഗം ലേഖ ആര്‍.നായര്‍. മക്കള്‍: രാജി,രിഞ്ജു,വിഷ്ണു.മരുമക്കള്‍. സുനില്‍കുമാര്‍,അജിത്കുമാര്‍,അനു.ശവസംസ്‌കാരം പിന്നീട്.
 
തങ്കമ്മ
നിരണം: തോട്ടടി കറുകപ്പറമ്പില്‍ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു. മക്കള്‍: മറിയാമ്മ ഏലിയാസ്, യോഹന്നാന്‍. മരുമകള്‍. സുജ.ശവസംസ്‌കാരം ബുധനാഴ്ച 11 ന് കാട്ടുനിലം ഐ.പി.സി. പള്ളിസെമിത്തേരിയില്‍.
 
വിശാല്‍ മാധവന്‍
തിരുവല്ല: മന്നന്‍കരച്ചിറ വാഴപടത്ത് പരേതനായ മാധവന്‍നായരുടെ മകന്‍ വിശാല്‍ മാധവന്‍(45) അന്തരിച്ചു. അമ്മ:പുലിയറ കുടുംബാംഗം ശാരദാമ്മ. സഹോദരങ്ങള്‍. വിനോദ്,വിജാസ്.
 
കുര്യാക്കോസ്
റാന്നി: ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ വേലുകിഴക്കേതില്‍ വി.പി. കുര്യാക്കോസ്(78) അന്തരിച്ചു. ഭാര്യ: വെളിയനാട് പുത്തന്‍പറമ്പില്‍ ലിസിയമ്മ. മക്കള്‍: ബിജു(പോസ്റ്റല്‍ അസിസ്റ്റന്റ് റാന്നി), ബൈജു, ബിനു(ഇരുവരും യു.എസ്.എ). മരുമക്കള്‍: ജിനി(ഗവ. എല്‍.പി.എസ്. റാന്നി വൈക്കം), ഫ്‌ലോബി, സോണി. ശവസംസ്‌കാരം തിങ്കളാഴ്ച 4ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാപള്ളി(കടവില്‍പള്ളി) സെമിത്തേരിയില്‍.
 
ചെല്ലമ്മ
വെള്ളയില്‍: പാറയ്ക്കാട്ടുപറമ്പില്‍ പരേതനായ നാരായണനാചാരിയുടെ ഭാര്യ ചെല്ലമ്മ(75) അന്തരിച്ചു. മക്കള്‍: സരസമ്മ, വിജയന്‍, കൃഷ്ണന്‍(സനില്‍ എന്‍ജിനിയറിങ്, വൃന്ദാവനം), സജി. മരുമക്കള്‍: സോമന്‍, വത്സല, ശ്യാമള. ശവസംസ്‌കാരം പിന്നീട്.
 
കെ.വി. ജോണ്‍
നെടുങ്ങാടപ്പള്ളി: കോട്ടയം സി.എം.എസ്. കോളേജ് റിട്ട. പ്രൊഫസര്‍ കൊച്ചിക്കുഴിയില്‍ കെ.വി. ജോണ്‍(76) അന്തരിച്ചു. ഭാര്യ: റേയ്ച്ചല്‍(റിട്ട. അധ്യാപിക, സി.എം.എസ്. എച്ച്.എസ് നെടുങ്ങാടപ്പള്ളി), തൊടുപുഴ പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: കരോളിന്‍(സേവനനിലയം, കോട്ടയം), സുഹൃത്ത്. മരുമക്കള്‍: അന്‍സു, പരേതനായ ജോ. ശവസംസ്‌കാരം തിങ്കളാഴ്ച 3ന് സെന്റ് തോമസ് സി.എസ്.ഐ.പള്ളി സെമിത്തേരിയില്‍.
 
ജോണ്‍സണ്‍
മല്ലപ്പള്ളി: പാടിമണ്‍ കലഭിക്കാട്ടില്‍ വൃന്ദാവനത്ത് സി.ജോണ്‍സണ്‍(62) അന്തരിച്ചു. ഭാര്യ: മോളി. മകന്‍: റോബിന്‍(ദുബായ്). മരുമകള്‍: ലിനു(മുത്തൂറ്റ് ഹോസ്​പിറ്റല്‍ കോഴഞ്ചേരി). ശവസംസ്‌കാരം തിങ്കളാഴ്ച 12ന് വെങ്ങലശ്ശേരി ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.
 
ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ബാംഗാള്‍ യുവാവ് തലയ്ക്കടിയേറ്റുമരിച്ചു
അടൂര്‍:
ഇതരസംസ്ഥാനതൊഴിലാളികള്‍തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ ബംഗാള്‍യുവാവ് മരിച്ചു. പശ്ചിമബംഗാള്‍ ജയപാല്‍ഗുഡി ജില്ലയില്‍ ഇക്ടിയസാല്‍വില്ലേജില്‍ ഹക്കിമിന്റെ മകന്‍ ധനേശ്വര്‍റോയിയാണ് (22) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ അടൂര്‍ ടൗണിനുസമീപം ഓണം ഫെസ്റ്റ് നടക്കുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. കൂട്ടുകാര്‍ തമ്മിലുണ്ടായ സംഘട്ടനം തടയാനെത്തിയ ധനേശ്വറിന് തടിക്കഷണംകൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ധനേശ്വര്‍റോയി ശനിയാഴ്ച വെളുപ്പിന് അഞ്ചുമണിയോടെ മരിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചപോലീസ് അന്വേഷണം തുടങ്ങി.
 


More News from Pathanamthitta