ചരമം

പന്തളം: പന്തളം നഗരസഭാ ബസ് സ്റ്റാന്‍ഡിനു മുന്‍വശം കെ.എസ്.ആര്‍.ടി.സി. വേണാട് ബസിന്റെ പിന്‍ഭാഗം തട്ടി വീണ വയോധികന്‍ അശുപത്രിയില്‍ മരിച്ചു. പുന്തല താഴം കാഞ്ഞിരംനില്‍ക്കുന്നതില്‍ വടക്കേതില്‍ വി.സി.തങ്കച്ചനാണ്(67) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.40-നാണ് അപകടം. സ്റ്റാന്‍ഡില്‍ നിന്ന് ബസ് പത്തനംതിട്ട ഭാഗത്തേക്ക് പോകാനായി പുറത്തേക്കിറങ്ങുമ്പോള്‍ പിന്‍ഭാഗം തട്ടിയാണ് അപകടമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് പോലീസ് പറഞ്ഞു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗം തട്ടിയിട്ടില്ലെന്നും ബസ് മുന്നോട്ടുപോയതിനുശേഷം ആളുകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയായിരുന്നുവെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി. അധികാരികള്‍ പറഞ്ഞു. ഭാര്യ: കൊല്ലകടവ് പട്ടംകടവ് കുടുംബാംഗം തങ്കമ്മ. മക്കള്‍: ബിജു, അനിയന്‍, അനില്‍, ബിനു. മരുമക്കള്‍: മിനി, സാനി, ഷൈനി. ശവസംസ്‌കാരം പിന്നീട്.

പന്തളം: മുടിയൂര്‍ക്കോണം ഐക്കരവടക്കേതില്‍ കുടുംബാംഗം തോന്നല്ലൂര്‍ ജോസ് ഭവനില്‍ എ.എം.വര്‍ഗീസ് (കുഞ്ഞുകുട്ടി-90) അന്തരിച്ചു. ഭാര്യ: ഏഴംകുളം കല്ലുതുണ്ടില്‍ ചിന്നമ്മ(റിട്ട. അധ്യാപിക). മക്കള്‍: മോനച്ചന്‍, രജനി, ബിജു(ഇരുവരും യു.എസ്.എ.), പരേതയായ മോളമ്മ. മരുമക്കള്‍: ആനി, സ്റ്റീഫന്‍ ശാമുവേല്‍, ജോസഫ് ജോര്‍ജ്, സിലു (ഇരുവരും യു.എസ്.എ.). ശവസംസ്‌കാരം പിന്നീട്.

പന്തളം: റിട്ട. നേവി ഉദ്യോഗസ്ഥന്‍ തോന്നല്ലൂര്‍ കൊട്ടേത്ത് സാരംഗില്‍ കെ.എസ്.സോമശേഖരന്‍ നായര്‍(67) അന്തരിച്ചു. ഭാര്യ: സി.ആര്‍.വത്സലകുമാരി(കെ.എസ്.ഇ.ബി. റിട്ട. സീനിയര്‍ സൂപ്രണ്ട്, പന്തളം). മക്കള്‍: സംഗീത എസ്.നായര്‍, ശരത് എസ്.നായര്‍. മരുമകന്‍: എസ്.ജയകൃഷ്ണന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 12.30-ന് വീട്ടുവളപ്പില്‍. സഞ്ചയനം മേയ് 31-ന് ഒന്‍പതുമണിക്ക്.

റാന്നി: മാടത്തുംപടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടമുറി പെരുമ്പ്രാവില്‍ പി.വി.ബിനുവിന്റെ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മാടത്തുംപടിയിലായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. മാടത്തുംപടി ശ്രീഭദ്രാ ഓട്ടോ സര്‍വീസിലെ ജീവനക്കാരനായിരുന്നു വിഷ്ണു. റോഡില്‍നിന്ന് വര്‍ക്ക് ഷോപ്പിലേക്ക് കയറുന്നതിനിടയിലാണ് കാറിടിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണു ബുധനാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു.
അമ്മ: മായ. സഹോദരി: വീണ. ശവസംസ്‌കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പില്‍ നടക്കും.


റാന്നി:
വരവൂര്‍ മേനായത്തില്‍ എം.വി.മാത്യു(ബാബു-67) അന്തരിച്ചു. ഭാര്യ: ഓതറ മഴുക്കീര്‍ കടയ്ക്കിലേത്ത് കുടുംബാംഗം സുജ. മക്കള്‍: റീബ(ചെന്നൈ), റിനി(കാനഡ), അപ്പു, റിയ(ഇരുവരും കുവൈത്ത്). മരുമക്കള്‍: നിധിന്‍, ലോലക്. ശവസംസ്‌കാരം വ്യാഴാഴ്ച 11-ന് റാന്നി തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ടി.ബി.പ്രസന്നകുമാര്‍
മല്ലപ്പള്ളി-പരിയാരം:
താഴത്തുവീട്ടില്‍ ടി.ബി.പ്രസന്നകുമാര്‍(57) അന്തരിച്ചു. സി.പി.എം. പരിയാരം ബ്രാഞ്ച് കമ്മിറ്റിയംഗം, കര്‍ഷകസംഘം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: കുന്പനാട് കടപ്ര വരാപ്പുറത്ത് ജയ. മക്കള്‍: സഞ്ജയ് പി.കുമാര്‍(എം.ആര്‍.എഫ്. ട്രിച്ചി), സന്ദീപ് പി.കുമാര്‍. ശവസംസ്‌കാരം ബുധനാഴ്ച 12-ന് വീട്ടുവളപ്പില്‍.

പൊന്നച്ചന്‍ എം.സാമുവല്‍
പത്തനംതിട്ട:
മുകളുമുറിയില്‍ പൊന്നച്ചന്‍ എം.സാമുവല്‍(61) അന്തരിച്ചു. മുംബൈ ഠാക്കൂര്‍ലിയില്‍ അന്തരിച്ചു. ഭാര്യ: നിരണം പൂവത്തൂര്‍ പഴങ്കേഴിയില്‍ ജെസി. മക്കള്‍: നിമ്മി, നിംസി. മരുമകന്‍: സജു കോശി. ശവസംസ്‌കാരം വ്യാഴാഴ്ച 10-ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഡൊന്യുവല്ലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.