പുഷ്‌പാര്‍ച്ചന നടത്തി

Posted on: 23 Dec 2012



തിരുവല്ല:ചരിത്രകാരന്‍ പി.ഉണ്ണികൃഷ്ണന്‍ നായരുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളി കോവൂര്‍, താലൂക്ക് പ്രസിഡന്റ് രാജരാജവര്‍മ്മ, ദീപേഷ് ജി.നായര്‍, വിനു കണ്ണഞ്ചിറ, ഹരികൃഷ്ണന്‍ എസ്.പിള്ള, പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനം 30ന് 4 മണിക്ക് മതില്‍ഭാഗം യു.പി. സ്‌കൂളില്‍ നടക്കും.

More News from Pathanamthitta