ഗ്രൂപ്പ് തര്‍ക്കം മുറുകുന്നു 'ഐ' വിഭാഗം സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു

Posted on: 23 Dec 2012പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ 'ഐ' വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. ഗ്രൂപ്പിലെ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ 'ഐ' വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തെന്ന് ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജ് അറിയിച്ചു.

സബ്‌സിഡി പരിഷ്‌കാരം ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആലോചനയ്ക്കായാണ് ഡി.സി.സി.കണ്‍വെന്‍ഷന്‍ വിളിച്ചത്.

ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങളിലും ബാങ്ക് ഭരണസമിതി തര്‍ക്കങ്ങളിലും ഡി.സി.സി. പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ സൂചിപ്പിച്ചു.

ഡി.സി.സി. വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീന്‍, അഡ്വ. പഴകുളം മധു, മാലേത്ത് സരളാദേവി, ഹരിദാസ് ഇടത്തിട്ട, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ചൂരക്കോട് വിജയന്‍, എന്‍.ഷൈലാജ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, കുഞ്ഞൂഞ്ഞമ്മ, ഏബ്രഹാം കൊടിഞ്ഞി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ചത്.

More News from Pathanamthitta