ആഘോഷങ്ങളുടെ പേരിലുള്ള മദ്യപാനം അഭിമാനകരമല്ല: മന്ത്രി കെ.സി.ജോസഫ്

Posted on: 23 Dec 2012പത്തനംതിട്ട: ആഘോഷങ്ങളുടെ പേരിലുള്ള മദ്യപാനം കേരളീയര്‍ക്ക് ഒട്ടും അഭിമാനകരമല്ലെന്ന് സാംസ്‌കാരിക-ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, പത്തനാപുരം ഗാന്ധിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ശാന്തിദൂത് സംയുക്ത ക്രിസ്മസ് ആഘോഷത്തിലെ ലോകസമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊല്ലം ശാന്താനന്ദമഠത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ ശാന്തിദൂത് സന്ദേശം നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജയമ്മ, ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് മുസ്തഫ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്റ്റെല്ല തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഒമ്‌നി ഈപ്പന്‍, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച സ്‌നേഹസന്ദേശ ഘോഷയാത്ര അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് എച്ച്. സലിംരാജ് ഉദ്ഘാടനം ചെയ്തു.

More News from Pathanamthitta