എന്‍.പി.ആര്‍. ഉള്ളവര്‍ക്ക് ആധാര്‍ വേണ്ട ആധാര്‍ എടുക്കൂ, ഇനി ഒരാഴ്ച മാത്രം

Posted on: 23 Dec 2012പത്തനംതിട്ട:സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക്അക്കൗണ്ട്‌വഴിയാക്കുന്നതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന പത്തനംതിട്ടയില്‍ അവശേഷിക്കുന്നവര്‍ക്കുകൂടി ആധാര്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.ആധാര്‍കാര്‍ഡ് എടുത്തശേഷം അതിനെ ബാങ്ക്അക്കൗണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്താലേ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരൂ.

ആധാര്‍ ഇല്ലാത്തവരെ കണ്ടെത്തുകയാണ് പ്രധാന പണി. ആധാര്‍ രജിസ്‌ട്രേഷന് ചുമതലപ്പെടുത്തിയ അക്ഷയ, കെല്‍ട്രോണ്‍ എന്നിവകൂടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം കണക്കെടുത്താല്‍ നൂറുശതമാനത്തിലേറെ വരും. ഇതില്‍ പലതും ഇരട്ടിപ്പാണെന്ന് അധികൃതര്‍ പറയുന്നു. ഇതുകൂടാതെ എന്‍ പി ആര്‍ രജിസ്റ്റര്‍ ചെയ്തവരും ഉണ്ട്. എന്‍.പി.ആര്‍. എടുത്തവര്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

More News from Pathanamthitta