ഭക്ഷ്യഗവേഷണകേന്ദ്രത്തിനുള്ളില്‍ ബൈക്ക് തീയിട്ട് നശിപ്പിച്ചു

Posted on: 23 Dec 2012



പെരിഞ്ഞൊട്ടക്കല്‍: ഭക്ഷ്യഗവേഷണകേന്ദ്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തീയിട്ട് നശിപ്പിച്ചു.

ഇവിടെ ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന്‍േറതാണ് ബൈക്ക്. വെള്ളിയാഴ്ച രാത്രി 10.30ന് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഫുഡ് ടെക്‌നോളജി കോളേജ് കെട്ടിടത്തിനരികിലാണ് ബൈക്ക് വച്ചിരുന്നത്. ശനിയാഴ്ച രാവിലെയാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടത്. കോളേജ് കെട്ടിടത്തിന്റെ ജനാലച്ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. തീയുടെ ചൂടില്‍ വയറിങ്ങിന് കേടുപറ്റിയിട്ടുണ്ട്.

More News from Pathanamthitta