പൂഴ്ത്തിവയ്‌പ്: പോലീസ് റിപ്പോര്‍ട്ട് നല്‍കി

Posted on: 23 Dec 2012കോന്നി: ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തവയ്പ് തടയാന്‍ വ്യാപാരസ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന തുടങ്ങി. പോലീസ് രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴഞ്ചേരിയില്‍ മൊത്തവ്യാപാര കടകളില്‍ പരിശോധന തുടങ്ങിയത്. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ തുളസീദാസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ കടകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ പരിശോധന നടത്തി. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സപ്ലൈ ഓഫീസ് ജീവനക്കാരെ പോലീസും സഹായിക്കുന്നുണ്ട്.

More News from Pathanamthitta