അടൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍

Posted on: 23 Dec 2012



അടൂര്‍:മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അടൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ ജനവരി 2മുതല്‍ 6വരെ ഭദ്രാസന കണ്‍വെന്‍ഷന്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റവ. എബ്രഹാം പി.ഉമ്മന്‍. ഫാ. വര്‍ഗീസ് വര്‍ഗീസ്, ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, ജോബി തങ്കച്ചന്‍, റവ. ജോര്‍ജ്ജ് വര്‍ഗീസ്, ഷാജി പാപ്പച്ചന്‍, ജേക്കബ് പുന്നൂസ്, റവ. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എപ്പിസ്‌കോപ്പ, റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ റവ. അലക്‌സാണ്ടര്‍ തോമസ്, ഭദ്രാസന ട്രസ്റ്റി ജേക്കബ് ജോര്‍ജ്ജ്, പബ്ലിസിറ്റി കണ്‍വീനര്‍ ജിനു പി.മാത്യു എന്നിര്‍ പറഞ്ഞു.

More News from Pathanamthitta