ധനസഹായ വിതരണം

Posted on: 23 Dec 2012അടൂര്‍:കുറവര്‍ സമുദായ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസഹായവിതരണ സമ്മേളനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് കെ.ശിവരാജന്‍ അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസനിധി വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.അയ്യപ്പന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാര്‍ ഉമ്മന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.അജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.ജോഗിന്ദര്‍, കെ.വിജയന്‍, രാജന്‍ പടനിലത്ത്, എം.കെ.രാഘവന്‍, കെ.സരസ്വതി, സന്തോഷ് ഇളംഗമംഗലം, ആര്‍.അജികുമാര്‍, എം.സി.ഗോപാലന്‍, പി.കെ.ചെല്ലപ്പന്‍, പി.ആര്‍.പൊടിയന്‍, കറ്റാനം സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta