അടൂരില്‍ സംയുക്ത ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012



അടൂര്‍:അടൂരിലെ വിവിധ ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുള്ള സംയുക്ത ക്രിസ്തുമസ് ആഘോഷം 25ന് വൈകീട്ട് 4ന് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 4ന് ക്രിസ്മസ് കരോള്‍ ഗാനശുശ്രൂഷ. 5ന് പൊതുസമ്മേളനം മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ജേക്കബ് ജോബ് ക്രിസ്മസ്-പുതുവത്സര സന്ദേശം നല്കുമെന്നും ചെയര്‍മാന്‍ ഫാ. ജോണ്‍ അരീക്കല്‍, സെക്രട്ടറി സി.ഒ.മാത്യു ചാങ്കൂര്‍, ആര്‍.സുഭാഷ് എന്നിവര്‍ പറഞ്ഞു.

More News from Pathanamthitta