ക്രിസ്മസ് ആഘോഷം ക്രിസ്മസ് റാലിയും ആഘോഷവും

Posted on: 23 Dec 2012പന്തളം: പന്തളം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ സഹകരണത്തോടെ പന്തളത്തും ക്രിസ്തീയ ദേവാലയങ്ങളുടെയും എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ കുടശ്ശനാട്ടും ഡിസംബര്‍ 25ന് ക്രിസ്മസ് റാലിയും ആഘോഷങ്ങളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പന്തളത്ത് കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍നിന്ന് റാലി ആരംഭിയ്ക്കും. 4ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. ക്വയറിന്റെ ഗാനസന്ധ്യയുമുണ്ടാകുമെന്ന് യു.ഡി.എഫ്. പ്രസിഡന്റ് റവ. ജോണ്‍ ഡാനിയേല്‍ കോര്‍എപ്പിസ്‌കോപ്പ, സെക്രട്ടറി ടി.ഇ. യോഹന്നാന്‍, ജനറല്‍ കണ്‍വീനര്‍ ബെന്നിമാത്യു പുതിയവീട്ടില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഫാ. സാമുവേല്‍ ജോണ്‍ തേവത്തുമണ്ണില്‍ എന്നിവര്‍ പറഞ്ഞു.

കുടശ്ശനാട്ട് മാവിള സെന്റ് തോമസ് നഗറില്‍ നിന്നുമാരംഭിയ്ക്കുന്നറാലി മാര്‍ ബസേലിയോസ് നഗറില്‍ സമാപിക്കും. പൊതുസമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. 6ന് വിവിധ കലാപരിപാടികളുമുണ്ടാകുമെന്ന് രക്ഷാധികാരി ഫാ. പി.കെ. കോശി, സെക്രട്ടറി രാജന്‍ തോമസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് മേട്ടില്‍, ഫാ. തോമസ് വര്‍ഗീസ് കടവില്‍, രാജീവ് വേണാട്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.

കുമ്പഴ: സംയുക്ത ക്രിസ്മസ് ആഘോഷം 24നും, 25നും കുമ്പഴയില്‍ നടക്കും. 24ന് വൈകീട്ട് ആറിന് ദീപാലങ്കാരം, 6.30ന് കരോള്‍ ഗാനമത്സരം, 25ന് വൈകീട്ട് 6.30 ക്രിസ്മസ് റാലി, 8.30 പൊതുസമ്മേളനം, രാജ്യസഭാഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, ഡോ. മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. 10ന് മാജിക്‌ഷോ.

More News from Pathanamthitta