വള്ളസദ്യ: കരകള്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമെടുക്കില്ല-ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted on: 23 Dec 2012ആറന്മുള:പള്ളിയോട സേവാസംഘത്തിനും, കരകള്‍ക്കും, ഭക്തര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും വള്ളസദ്യ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ പറഞ്ഞു.

തങ്ക അങ്കിഘോഷയാത്രയെ ആറന്മുളയില്‍ നിന്ന് യാത്രയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളസദ്യ നടത്തിപ്പ് ഏറ്റെടുക്കാമോയെന്ന കോടതിയുടെ ചോദ്യത്തിന് എടുക്കാം എന്ന മറുപടി കൊടുത്തതല്ലാതെ ബോര്‍ഡ് മറ്റൊന്നും ആലോചിച്ചിട്ടില്ല. വള്ളസദ്യയുടെ നടത്തിപ്പില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ ബോര്‍ഡ് ഇടപെട്ട് പരിഹരിക്കും. ജനാധിപത്യപരമല്ലാത്ത ഒരു തീരുമാനവും ബോര്‍ഡ് സ്വീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ ബോര്‍ഡിനും സര്‍ക്കാരിനും ഒരേ നിലപാടാണുള്ളതെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസുവും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

More News from Pathanamthitta