കെ.എസ്.എസ്.ഐ.എ. വ്യവസായസംഗമം കോഴഞ്ചേരിയില്‍

Posted on: 23 Dec 2012



തിരുവല്ല:കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ജില്ലാതല വ്യവസായസംഗമം 27ന് രാവിലെ 10.30ന് കോഴഞ്ചേരി ജില്ലാ വ്യവസായകേന്ദ്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മല്ലേലില്‍ ശ്രീധരന്‍നായര്‍ അധ്യക്ഷത വഹിക്കും. വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.മാത്യു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ചന്ദ്രമോഹന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ കെ.മാത്യു, ഡോ.രാജീവ് കുമാര്‍, ബെന്നി പാറേല്‍, ജേക്കബ് പി.ചെറിയാന്‍, രാജേന്ദ്രബാബു, റെജി വര്‍ഗീസ്, ജോണ്‍ ഫിലിപ്പ് എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലാ പ്രസിഡന്റ് , ജില്ലാ സെക്രട്ടറി വി.ഐ.ചെറിയാന്‍, ബെന്നി പാറേല്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

More News from Pathanamthitta