ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുത്- ബി.ജെ.പി.

Posted on: 23 Dec 2012



തിരുവല്ല:ബാങ്ക്‌വഴി സബ്‌സിഡി പണം നല്‍കുന്നതിന് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് നിര്‍ബന്ധമാക്കരുതെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ ആവശ്യപ്പെട്ടു.

ആധാര്‍ രജിസ്‌ട്രേഷന്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടില്ല. ഇതുകഴിഞ്ഞവര്‍ക്കാകട്ടെ നമ്പറും കിട്ടിയിട്ടില്ല. പുതിയ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവും അപര്യാപ്തമാണ്.

ഇതിനാല്‍ ഗ്യാസ് ഏജന്‍സികളിലും ബാങ്കുകളിലുമായി ജനങ്ങളെ നട്ടംതിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം- വര്‍മ്മ ആവശ്യപ്പെട്ടു.

More News from Pathanamthitta