സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക കണ്‍വെന്‍ഷന്‍

Posted on: 23 Dec 2012അടൂര്‍: മാര്‍ത്തോമാ സഭയുടെ അടൂര്‍ ഭദ്രാസനവും ഏനാത്ത് സെന്ററിന്റെയും നേതൃത്വത്തില്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ കലയപുരം സിയോന്‍കുന്ന് കണ്‍വെന്‍ഷന്‍ നഗറില്‍ 26മുതല്‍ 30വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 26ന് വൈകീട്ട് 6.30ന് അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളില്‍ റവ. ഡോ.സാം മാത്യു, ഫാ. പൗലോസ് പാറേക്കര, റവ. ഡോ.പി.പി.ഏബ്രഹാം, റവ. അലക്‌സാണ്ടര്‍ തോമസ്, പി.എം.ജോണ്‍സണ്‍, എം.കെ.ബിജു, പ്രൊഫ.ഡേവിഡ് ഏബ്രഹാം, ബിജു നിരണം, സൗമി സഖറിയ എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ റവ. ജോസഫ് ഉമ്മന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ റവ. തോമസ് ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

More News from Pathanamthitta