ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്മൃതി മന്ദിര ഉദ്ഘാടനം

Posted on: 23 Dec 2012



തിരുവല്ല:ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്മൃതിമന്ദിരം കൂദാശയും ഉദ്ഘാടനവും കവിയൂര്‍ കോട്ടൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് നഗറില്‍ 28ന് വൈകീട്ട് 4ന് നടക്കും. പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവാ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തും. സ്മരണിക പ്രകാശനം ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിക്കും.

സ്മൃതിമന്ദിര കൂദാശ കര്‍ദ്ദിനാള്‍ നിര്‍വ്വഹിക്കും. റവ. ഫാ. ഇഗേ്‌നഷ്യസ് തണ്ടളത്തില്‍, ജോസ് മാത്യു തണ്ടളത്തില്‍, ജോര്‍ജ് ചെറിയാന്‍, ജയിസ് കോഴിമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

More News from Pathanamthitta