തിരുവല്ലനഗരത്തില്‍ വാഹനപാര്‍ക്കിങ് നിരോധിച്ചു

Posted on: 23 Dec 2012തിരുവല്ല:ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ വാഹനപാര്‍ക്കിങ് നിരോധിച്ചു. കുരിശുകവല മുതല്‍ രാമന്‍ചിറവരെയും ദീപജങ്ഷന്‍ മുതല്‍ ചിലങ്ക ജങ്ഷന്‍ വരെയും എസ്.സി.എസ്. ജങ്ഷന്‍ മുതല്‍ വൈ.എം.സി.എ. വരെയും കുരിശുകവല മുതല്‍ കച്ചേരിപ്പടിവരെയും റോഡിലെ ഇരുവശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുത്.

നഗരത്തില്‍ എത്തുന്നവര്‍ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പുഷ്പഗിരി റോഡിലുമായി പാര്‍ക്ക് ചെയ്യണമെന്ന് തിരുവല്ല എസ്.ഐ. അറിയിച്ചു.

More News from Pathanamthitta