പ്രയാര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ മണ്ഡല ചിറപ്പ്

Posted on: 23 Dec 2012വടശ്ശേരിക്കര: വടശ്ശേരിക്കര പ്രയാര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ മണ്ഡല ചിറപ്പും ദശാവതാരച്ചാര്‍ത്ത് ഉത്സവവും ഡിസംബര്‍ 26ന് സമാപിക്കും. ഉത്സവ ഭാഗമായി ദശാവതാരച്ചാര്‍ത്ത് നടക്കുകയാണ്.

26ന് രാവിലെ 7.30ന് ഭാഗവതപാരായണം, വൈകീട്ട് 5ന് എഴുന്നള്ളത്ത്, രാത്രി 8ന് പഞ്ചാരിമേളം, ശിങ്കാരിമേളം, 9ന് കോട്ടയം മെഗാ ബീറ്റ്‌സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും. 24ന് വൈകീട്ട് ശബരിമല തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും.

More News from Pathanamthitta