കെ. കരുണാകരനെ അനുസ്മരിച്ചു

Posted on: 23 Dec 2012



തിരുവല്ല: കേരള രാഷ്ട്രീയത്തിന് മതേതര മുഖം നല്‍കിയതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് അജി തമ്പാന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. അംഗം അഡ്വ. സതീഷ് ചാത്തങ്കരി, ആര്‍. ജയകുമാര്‍, ബാബു പാലാഴി, ടി.കെ. ദിനേശ്‌വര്‍മ കെ.പി. രഘുകുമാര്‍, രാജേഷ് വെണ്‍പാല, ഷൈലു, ബിജുമോന്‍ ചാലാക്കേരി, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta