കുന്നം ദേവീക്ഷേത്രത്തില്‍ ഉത്സവവും ശ്രീകോവില്‍ സമര്‍പ്പണവും

Posted on: 23 Dec 2012റാന്നി: വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച തുടക്കംകുറിക്കും. പിത്തള പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പണവും വൈകീട്ട് 5ന് നടക്കും. തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി.എസ്.നായര്‍ ശ്രീകോവില്‍ സമര്‍പ്പണം നിര്‍വഹിക്കും. രാത്രി 7നും 7.30നും ഇടയ്ക്ക് തന്ത്രി പറമ്പൂരില്ലം രാകേഷ് നാരായണ ഭട്ടതിരിപ്പാട് ഉത്സവം കൊടിയേറ്റും.

ഉത്സവ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ വിശേഷാല്‍ പൂജകള്‍. 25ന് രാത്രി 10ന് പടയണി, 27ന് രാവിലെ 11ന് ഉത്സവബലിദര്‍ശനം, 1ന് അന്നദാനം, രാത്രി 9ന് പള്ളിവേട്ട, നായാട്ടുവിളി. 28ന് രാവിലെ 9ന് ആറാട്ടുബലി, 10ന് കൊടിയിറക്ക്, വൈകീട്ട് 6ന് ആറാട്ട്, ഘോഷയാത്ര, രാത്രി 10ന് കൊച്ചിന്‍ കലാഭവന്റെ ഗാനമേള.

More News from Pathanamthitta