എരുമേലി വലിയതോട്ടിലെ മാലിന്യം ഉടന്‍ നീക്കണം -ഹൈക്കോടതി ജസ്റ്റിസ്

Posted on: 23 Dec 2012എരുമേലി:എരുമേലി വലിയതോട് രൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണെന്നും തോട്ടില്‍ ജല ദൗര്‍ലഭ്യം പ്രതിസന്ധി ഉയര്‍ത്തുന്നതായും ഹൈക്കോടതി ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച എരുമേലിയിലെത്തിയതായിരുന്നു അദ്ദേഹം.വലിയതോടിന്റെ ശുചീകരണം അടിയന്തരമായി നടപ്പാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോടും ഗ്രാമപ്പഞ്ചായത്തിനോടും നിര്‍ദ്ദേശിച്ചു.ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബുവും ജസ്റ്റിസിനൊപ്പം ഉണ്ടായിരുന്നു.

More News from Pathanamthitta