ദേവസ്വംഎംപ്ലോയീസ് ഫെഡറേഷന്‍ ശുചീകരണം നടത്തി

Posted on: 23 Dec 2012



ശബരിമല:ശബരിമലക്ഷേത്രവും പരിസരവും ശുചിയായി സൂക്ഷിക്കാന്‍ വിഭാവനം ചെയ്ത പുണ്യം പൂങ്കാവനം പദ്ധതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ പ്രവര്‍ത്തകരും പങ്കുചേര്‍ന്നു. സന്നിധാനവും പരിസരവും വൃത്തിയാക്കാന്‍ പൂര്‍ണമനസ്സോടെ ജീവനക്കാര്‍ പങ്കാളികളായി. ദേവസ്വം മെസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജി.വാസുദേവന്‍ നമ്പൂതിരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശ്യാംപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Pathanamthitta