നാലായിരത്തിലധികംപേര്‍ക്ക് ഭക്ഷണമൊരുക്കി ദേവസ്വംഭക്ഷണശാല

Posted on: 23 Dec 2012ശബരിമല:ദേവസ്വംഭക്ഷണശാലയില്‍ ഓരോദിവസവും നാലായിരത്തിലധികം പേര്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്.രാവിലെ ഇഡ്ഡലിയും കാപ്പിയും ഉച്ചയ്ക്ക്ഊണ്,വൈകീട്ട്ചായ, രാത്രി കഞ്ഞി എന്നിങ്ങനെയാണ് ആഹാരക്രമം.ഇതിനായി ഒരു ദിവസം 550 കിലോഗ്രാം അരി, 160 കിലോഗ്രാം പയര്‍, 250 കിലോഗ്രാം ഉഴുന്ന്എന്നിവ വേണ്ടിവരും.

പുലര്‍ച്ചെ മൂന്നുമുതല്‍ രാത്രി 11 വരെ ഇവിടെ ജീവനക്കാര്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നു. മെസ് സ്‌പെഷല്‍ ഓഫീസര്‍ സുധീഷ്‌കുമാറിന്റെ 118 ജീവനക്കാരാണ് ഭക്ഷണശാലയില്‍ പ്രവര്‍ത്തിക്കുന്നത്.

More News from Pathanamthitta