എകൈ്‌സസ്‌റെയ്ഡ്; പുകയിലഉല്‌പന്നങ്ങള്‍ പിടികൂടി

Posted on: 23 Dec 2012പമ്പ:പമ്പയിലും സമീപ പ്രദേശങ്ങളിലും എകൈ്‌സസ്‌സംഘം നടത്തിയ റെയ്ഡില്‍ 226 പായ്ക്കറ്റ് ബീഡി, 44 കവര്‍ പാന്‍മസാല, 7 പായ്ക്കറ്റ് സിഗരറ്റ്, അരക്കിലോ പുകയില എന്നിവ പിടിച്ചെടുത്തു. പമ്പ അസിസ്റ്റന്റ് എകൈ്‌സസ് കമ്മീഷണര്‍ മനോഹരന്റെ നേതൃത്വത്തില്‍ പമ്പ, ത്രിവേണി, ഹില്‍ടോപ്പ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, പാര്‍ക്കിങ് ഏരിയ, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

എകൈ്‌സസ് സി.ഐ. എന്‍.രാജശേഖരന്‍, ഇന്‍സ്‌പെക്ടര്‍മാരായ പി.ബി.ഗോപാലകൃഷ്ണന്‍, നൗഷാദ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുതന്‍, രേണുനാഥന്‍, സിയാദ്, ശിഹാബുദ്ദീന്‍, സജീവ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

More News from Pathanamthitta