സന്നിധാനത്ത് ചിക്കന്‍പോക്‌സ്; പ്രതിരോധമരുന്ന് വിതരണം ചെയ്തു

Posted on: 23 Dec 2012ശബരിമല:സന്നിധാനത്ത് മൂന്നുപേര്‍ക്ക് ചിക്കന്‍പോക്‌സ്​പിടിപെട്ടു. ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും രണ്ട് ദേവസ്വം ജീവനക്കാര്‍ക്കുമാണ് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ഇതേത്തുടര്‍ന്ന് സന്നിധാനത്തും പമ്പയിലുമായി ആയിരത്തിലധികം പേര്‍ക്ക് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു. പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ഹോമിയോ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു മരുന്ന് വിതരണം. പോലീസുകാര്‍, ദേവസ്വം ജീവനക്കാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്കുപുറമെ തീര്‍ത്ഥാടകര്‍ക്കും മരുന്ന് നല്‍കി.

More News from Pathanamthitta