പോലീസുകാര്‍ അസൗകര്യങ്ങളുടെ നടുവില്‍ സ്‌പെഷല്‍ഓഫീസര്‍ കുന്നാര്‍ ഡാം സന്ദര്‍ശിച്ചു

Posted on: 23 Dec 2012ശബരിമല:ശബരിമലയിലേക്ക്‌വെള്ളം എത്തിക്കുന്ന കുന്നാര്‍ ഡാം സ്‌പെഷല്‍ ഓഫീസര്‍ പി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സന്ദര്‍ശിച്ചു. സന്നിധാനത്തുനിന്ന്എട്ടുകിലോമീറ്റര്‍ ഉള്ളില്‍ വനത്തിലാണ് കുന്നാര്‍ ഡാം. ഡാമിനും പരിസരത്തുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പോലീസുകാരുടെ സൗകര്യങ്ങളും വിലയിരുത്താനായിരുന്നു സന്ദര്‍ശനം. കുന്നാര്‍ ഡാമിന് സമീപം സുരക്ഷാചുമതലയുള്ള പോലീസുകാര്‍ അസൗകര്യങ്ങളുടെ നടുവിലാണ് ജോലി നോക്കുന്നത്. പടുതകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ടെന്റിലാണ് പോലീസുകാര്‍ കിടക്കുന്നത്. ഇവിടെ ഇഴജന്തുക്കളുടെ ശല്യം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഒരു പോലീസുകാരന്പാമ്പുകടിയേറ്റിരുന്നു. ജീവനക്കാരുട സുരക്ഷയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.

ദ്രുതകര്‍മ്മസേന അസി.കമാന്‍ഡന്റ് ജി.പി. വിജയന്റെ നേതൃത്വത്തിലുള്ള 17 അംഗസംഘവും ഒപ്പമുണ്ടായിരുന്നു.

More News from Pathanamthitta