സംസ്‌കൃത ശിബിരം തുടങ്ങി

Posted on: 23 Dec 2012

പന്തളം: സംസ്‌കാരത്തെ പകര്‍ന്നുനല്‍കുന്ന സംസ്‌കൃതഭാഷ സ്‌നേഹവും ആരോഗ്യവും തരുന്ന അമ്മയുടെ മുലപ്പാല്‍ പോലെയാണെന്ന് സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ദശദിന സംസ്ഥാന ശിക്ഷക പ്രശിക്ഷണ ശിബിരം സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.

ഡോ. എം.പി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. മുഖാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം എ.ഗിരിജാകുമാരി, സംസ്‌കൃത സംഭാഷണ ശിബിരം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മറ്റു ജില്ലകളില്‍നിന്നും വിദേശത്തു നിന്നുമായി ഇരുനൂറ് പഠിതാക്കള്‍ ശിബിരത്തില്‍ പങ്കെടുക്കും. ചര്‍ച്ചാ ക്ലാസ്ലുകള്‍, പുസ്തക പ്രദര്‍ശനം എന്നിവയുമുണ്ടാകും.

More News from Pathanamthitta