ഇവര്‍ ഇനി സനാഥര്‍

Posted on: 23 Dec 2012

അടൂര്‍: അച്ഛനമ്മമാരുടെ മരണത്തോടെ അനാഥരായ കൈപ്പട്ടൂര്‍ കരയക്കാട് കല്ലുവിളതെക്കേതില്‍ ജിത്ത് (14), അജിത് (12), വിജിത്ത് (12), വിജില്‍(9) എന്നീ കുട്ടികള്‍ ഇനി അടൂര്‍ സ്വാമി വിവേകാനന്ദ ബാലാശ്രമത്തില്‍ സനാഥരാണ്. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ ഏറ്റെടുത്താണ് ബാലാശ്രമത്തിന് വെള്ളിയാഴ്ച വൈകീട്ട് കൈമാറിയത്.

ബാലാശ്രമം ഭാരവാഹികളായ ഡോ.കുളങ്ങര രാമചന്ദ്രന്‍നായര്‍, പ്രൊഫ.എന്‍.ആര്‍.നായര്‍, ഗോപിനാഥന്‍നായര്‍, സുധാകരന്‍ കൈപ്പട്ടൂര്‍, സേവാപ്രമുഖ് എന്‍.വേണു, മാധവ ട്രസ്റ്റ് സെക്രട്ടറി ഉണ്ണി, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം ബി.പ്രസാദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നാല്‍വര്‍സംഘത്തെ ഏറ്റുവാങ്ങി അടൂര്‍ ബാലാശ്രമത്തിലേക്ക് കൊണ്ടുവന്നത്. ആശ്രമത്തിലെ 16കുട്ടികള്‍ക്കൊപ്പം ഇവരും ഇനി സനാഥരാണ്. അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്ത് ഇവരെ പഠിപ്പിക്കാനാണ് തീരുമാനം. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

More News from Pathanamthitta