മണല്‍വാരാന്‍ എത്തിച്ച ആറു വള്ളങ്ങള്‍ പിടിച്ചു

Posted on: 04 Feb 2012



തിരുവല്ല: മണിമലയാറ്റിലെ കല്ലുങ്കല്‍ കടവിന് സമീപം അനധികൃത മണല്‍വാരലിന് എത്തിച്ച 6 വള്ളങ്ങള്‍ പോലീസ് പിടിച്ചു. യമഹ ഘടിപ്പിച്ച വള്ളങ്ങളായിരുന്നു.

നദിയില്‍ സ്​പീഡ് ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് വള്ളങ്ങള്‍ പിടികൂടിയത്. വാരാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു. തിരുവല്ല സി.ഐ. ബിനുവര്‍ഗീസ്, എസ്.ഐ. ജി. സന്തോഷ്‌കുമാര്‍, പുളിക്കീഴ് എസ്.ഐ. ബൈജു കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

More News from Pathanamthitta